കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഉടനില്ല? പോലീസിനെതിരെ പോലീസ് കരുതിത്തന്നെ

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഉടന്‍ എഫ്‌ഐആര്‍ ഇട്ടേക്കില്ലെന്ന് റിപ്പോര്‍ട്ട്. തിടുക്കപ്പെട്ട് എഫ്‌ഐആര്‍ രേഖപ്പെടുത്തേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി സരിത മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇത് ഡിജിപിക്ക് കൈമാറി.

Saritha S Nair

പരാതിയില്‍ എഫ്‌ഐആര്‍ ഉടന്‍ രേഖപ്പെടുത്തില്ലെങ്കിലും അന്വേഷണം തുടങ്ങും. പ്രാഥമികാന്വേഷണത്തിന് ശേഷം ആയിരിക്കും എഫ്‌ഐആര്‍ ഇടണമോ എന്ന കാര്യം തീരുമാനിക്കുക. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ നിയമോപദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ തന്നെ അന്വേഷണം തുടങ്ങും.

താന്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷണ സംഘം അന്വേഷിച്ചില്ല എന്നായിരുന്നു സരിതയുടെ പരാതിയ നേരത്തെ സരിത എഴുതിയ കത്തില്‍ അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും ലൈംഗികാരോപണങ്ങള്‍ ഉണ്ടായിരുന്നു.

സോളാര്‍ കേസില്‍ പരിഗണനാവിഷയങ്ങള്‍ക്ക് അപ്പുറത്തുള്ള ചില കണ്ടെത്തലുകള്‍ കൂടി കമ്മീഷന്‍ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് നേതാക്കളേയും ഏറെ പ്രതിസന്ധിയില്‍ ആക്കുന്നതാണ് ഇത്. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

English summary
Police will not file FIR in Saritha's complaint against Solar Investigation team now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X