ദിലീപിന്റെ കാലന്‍ അപ്പുണ്ണിയോ നാദിര്‍ഷയോ...?? അവന്‍ അപകടകാരി...!! പോലീസ് പറയുന്നു..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അതിന് മുന്‍പായി രണ്ട് അറസ്റ്റുകള്‍ കൂടി നടന്നേക്കും എന്ന തരത്തില്‍ അഭ്യൂഹം പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം ഒന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ കേസില്‍ ദിലീപിനെതിരെ പോലീസിന്റെ കയ്യിലുള്ള ആയുധങ്ങള്‍ എന്തൊക്കെയെന്ന് പോലീസ് തന്നെ വ്യക്തമാക്കുന്നു.

ദിലീപിനെ ഇത്ര പേടിയോ...? പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും...!! കഷ്ടം തന്നെ മുതലാളീ....

മലയാളിയെ പേടിച്ച് അര്‍ണബ് ഗോസ്വാമി...! റിവ്യൂ പൂട്ടി..പിന്നെ തുറന്നു.. തേച്ചൊട്ടിച്ച് മല്ലു ഗഡീസ്..

ശക്തമായ തെളിവുകള്‍

ശക്തമായ തെളിവുകള്‍

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ കുരുക്കാനുള്ള തെളിവുകളെല്ലാം കയ്യിലുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയതാണ്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് ആവര്‍ത്തിക്കുന്നു.

മാപ്പ്‌സാക്ഷി വേണമോ

മാപ്പ്‌സാക്ഷി വേണമോ

കേസില്‍ മാപ്പ്‌സാക്ഷി വേണമോ എന്ന കാര്യത്തില്‍ പോലീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും എവി ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇനി മാപ്പ് സാക്ഷി ഉണ്ടെങ്കില്‍ അതാരാവും. സാധ്യത അപ്പുണ്ണിക്കും നാദിര്‍ഷായ്ക്കുമാണ്.

അപ്പുണ്ണിയാണോ മാപ്പ്സാക്ഷി

അപ്പുണ്ണിയാണോ മാപ്പ്സാക്ഷി

നടിയെ ആക്രമിച്ച കേസില്‍ മാപ്പ്‌സാക്ഷി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചനയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്പുണ്ണിയ്ക്കാണ് കൂടുതല്‍ സാധ്യതയെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

അപകടകരമെന്ന്

അപകടകരമെന്ന്

എന്നാല്‍ അപ്പുണ്ണിയെ മാപ്പ് സാക്ഷിയാക്കുന്നത് അപകടകരമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പ്കാരനാണ് അപ്പുണ്ണി. ഗൂഢാലോചനയില്‍ ദിലീപിനൊപ്പം നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ആള്‍.

ചോദ്യം ചെയ്യുമെന്ന്

ചോദ്യം ചെയ്യുമെന്ന്

അപ്പുണ്ണിയെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല എന്നതിനാല്‍ ആ നീക്കം പോലീസ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അപ്പുണ്ണിയെ കേസില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും അറസ്റ്റിലേക്ക് അടക്കം കടക്കുമെന്നും വാര്‍ത്തകളുണ്ട്.

നാദിർഷായ്ക്കും സാധ്യത

നാദിർഷായ്ക്കും സാധ്യത

ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷ മാപ്പ് സാക്ഷി ആയേക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കുന്നില്ല. നാദിര്‍ഷായ്ക്ക് ഗൂഢാലോചനയുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നില്ല.

മഞ്ജു സാക്ഷി

മഞ്ജു സാക്ഷി

ദിലീപിന് ഏറ്റവും പ്രിയപ്പെട്ടവരില്‍പ്പെട്ട ഇവരില്‍ ആരാകും മാപ്പ് സാക്ഷിയാവുക എന്നത് പോലീസ് സ്ഥിരീകരിക്കേണ്ടതുണ്ട്. അതേസമയം മുന്‍ഭാര്യ മഞ്ജു വാര്യര്‍ കേസില്‍ ദിലീപിനെതിരെയുള്ള പ്രധാന സാക്ഷികളിലൊരാളാവും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Solid evidences against Dileep says Police
Please Wait while comments are loading...