പുതുമുഖ താരത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമം !!! അയാൾ പറഞ്ഞത് വിശ്വസിച്ചിരുന്നെങ്കിൽ...

  • By: മരിയ
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടിയ്ക്ക് നേരെ നടന്ന അതിക്രമത്തിന് പിന്നാലെ മറ്റൊരു പുതുമുഖ താരത്തിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. എബി സിനിമയിലെ നായികളും മോഡലുമായി മറീന മൈക്കിളിനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നത്. പ്രശസ്ത ജ്വല്ലറിയുടെ പരസ്യ ചിത്രീകരണത്തിനാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്ത ആളാണ് മെറീനയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

Merrena Michael

ഷൂട്ടിന് മുന്നോടിയായി മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് ഫോണ്‍ ചെയ്ത ആളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഷൂട്ടിംഗ് ഫിക്‌സ് ചെയ്ത ദിവസമായപ്പോള്‍ താന്‍ വന്ന വിളിച്ച് കൊണ്ട് പോകാം എന്ന് ഇയാള്‍ പറഞ്ഞു. വേണ്ട, ഷൂട്ടിംഗ് സ്ഥലത്തേയ്ക്ക് എത്താമെന്ന് പറഞ്ഞിട്ടും സ്ഥലം പറഞ്ഞ് കൊടുക്കാന്‍ ഇയാള്‍ തയ്യാറായില്ല.

Actress

സംശയം തോന്നിയ മറീന ജ്വല്ലറി ഉടമകളെ നേരിട്ട് വിളിയ്ക്കുകയായിരുന്നു. എന്നാല്‍ ഇത്തരം ഒരു ഷൂട്ട് പ്ലാന്‍ ചെയ്തിട്ടില്ലെന്നായിരുന്നു അവിടെ നിന്ന് ലഭിച്ച മറുപടി. തുടര്‍ന്നാണ് തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് മെറീനയ്ക്ക് ബോധ്യമായത്. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതിപ്പെടുമെന്ന് നടി അറിയിച്ചു.

English summary
Someone tried to kidnap actress Mereena Michael.
Please Wait while comments are loading...