അമ്മയെ തറയിൽ തള്ളിയിട്ടു, കഴുത്തിൽ ബെഡ്ഷീറ്റ് മുറുക്കി കൊന്നു, പറമ്പിലിട്ട് കത്തിച്ചു!

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ മകന്റെ കുറ്റസമ്മതം കേട്ട് പോലീസുകാരടക്കം ഞെട്ടിയിരിക്കുകയാണ്. നിസാര കാര്യത്തിന് അതിക്രൂരമായാണ് സ്വന്തം മകൻ കൊലപ്പെടുത്തിയത്. എഞ്ചിനീയറിംഗിന് തോറ്റ വിഷയങ്ങൾക്ക് ട്യൂഷന് പോകാൻ 18000 രൂപ നൽകിയില്ല എന്ന കാരണത്തിലാണ് അതിക്രൂരമായ അമ്മയെ മകൻ കൊലപ്പെടുത്തിയത്. തിരുവനന്തപുരം പേരൂർക്കട അമ്പലം മുക്ക് മണ്ണടി ലെയിൽ ദ്വാരക വീട്ടിൽ ദീപ(50) യെയാണ് മകൻ ക്രൂരമായി കൊലപ്പെടുത്തിയത്.

പോലീസ് കസ്റ്റഡിയിലെടുത്ത മകൻ അക്ഷയ് ചോദ്യം ചെയ്യലിനിടെയാണ് കുറ്റം സമ്മതിച്ചത്. ദീപയെ തറയിൽ തള്ളിയിട്ട്, കഴുത്തിൽ ബെഡ് ഷീറ്റ് മുറുക്കി കൊലപ്പെടുത്തി. പിന്നീട് പറമ്പിൽ കൊണ്ടുപോയി കത്തിച്ചെന്നാണ് അക്ഷയ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. മൂന്ന് മാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു. 25ന് വൈകിട്ട് കത്തിക്കാൻ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ പതിനൊന്ന് മണിയായിട്ടും മൃതദേഹം ഭാഗീകമായേ കത്തിയിരുന്നുള്ളൂ.

പോലീസിന് ആദ്യമേ സംശയം തോന്നി

പോലീസിന് ആദ്യമേ സംശയം തോന്നി

ക്രിസ്തുവസ് ദിവസം സിനിമയ്ക്ക് പോയി തിരിച്ചു വന്നപ്പോൾ അമ്മയെ കണ്ടില്ലെന്നും കുവൈറ്റിലുള്ള സഹോദരിയെ ഇക്കാര്യം സ്കൈപ്പിലൂടെ അറിയിച്ചെന്നുമായിരുന്നു അക്ഷയ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ ഇതിൽ പോലീസിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകായിരുന്നു.

ക്രൂരമായ കൊലപാതകം

ക്രൂരമായ കൊലപാതകം

കഴക്കൂട്ടത്തെ എഞ്ചിനീയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയെങ്കിലും അക്ഷയ് അഞ്ച് വിഷയങ്ങളി്‍ തോറ്റിരുന്നു. തോറ്റ വിഷങ്ങൾക്ക് ട്യൂഷന് പോകാൻ 18000 രൂപ വേണമെന്ന ആവശ്യം ദീപ നിരസിക്കുകയായിരുന്നു. ഇതിൽ രോക്ഷാ കുലനായ അക്ഷയ് കിടപ്പു മുരിയിൽ നിൽക്കുകയായിരുന്ന ദീപയെ ക്രൂരമായി കൊലപ്പെടുത്തി.

കൊലപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ട്

കൊലപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ട്

കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന ദീപയെ അക്ഷയ് പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. ദീപ തലയടിച്ച് നിലത്ത് വീണയുടൻ മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വലിഞ്ഞു മുറുക്കി. ഏറെ നേരമെടുത്ത് ദീപയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അക്ഷയ് പോലീനു നൽകിയ മൊഴിയിൽ പറയുന്നു.

മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ചു

മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ചു

കൊലപ്പെടുത്തി അൽപ്പനേരം കാത്തിരുന്ന ശേഷം മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി. വീട്ടിലെ ചവറഉം മാലിന്യവും പതിവായി കത്തിക്കുന്ന കുഴിയിൽ മൃതദേഹം തള്ളി. ചവറ് കത്തിക്കാൻ അമ്മ വാങ്ങിച്ചുവെച്ച മണ്ണെണ്ണ ഉപയോഗിച്ച് മൃതദേഹം കത്തിക്കുകായയിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച ബെഡ്ഷീറ്റും കത്തിച്ചു.

English summary
Son killed mother in Thiruvananthapuram
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്