സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി; അതീവ ഗുരുതര വീഴ്ച്ച; വ്യാപക അന്വേഷണം

കണ്ണൂര്‍: കേരളത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്നു രാവിലെ ഏഴു മണിക്കാണ് ജയില്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്. കൊടുംകുറ്റവാളിയായതിനാല്‍ വന്‍ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായത്. സൗമ്യ കൊലക്കേസില്‍ ഉള്‍പ്പെടെ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണ്.

നേരത്തെ സുപ്രീംകോടതി ഇയാളുടെ വധശിക്ഷ റദ്ദാക്കിയിരുന്നു. ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇപ്പോള്‍ പൊലീസിനെയും ജയില്‍ അധികൃതരെയും ഞെട്ടിച്ച് അതീവ സുരക്ഷയുള്ള ജയില്‍ ചാടിയത്. സംസ്ഥാനത്തുടനീളം പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇയാളുടെ ഏറ്റവും പുതിയ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊടും കുറ്റവാളിയായതിനാല്‍ ജയില്‍ അധികൃതര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം.

Govindachamy

തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ഒറ്റക്കൈയ്യനായ ഇയാള്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഗോവിന്ദ സ്വാമി എന്നും ചാര്‍ലി എന്നും ഇയാള്‍ക്ക് പേരുകളുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇയാള്‍ക്കെതിരേ മോഷണക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്.

രാവിലെ നടത്തിയ സെല്‍ പരിശോധനയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതായി അറിഞ്ഞത്. തുടര്‍ന്ന് 7.10 നാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇതോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജയിലിലെ സെല്‍ കമ്പികള്‍ മുറിച്ച്, വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടിയാണ് ഗോവിന്ദച്ചാമി മതില്‍ ചാടിയതെന്നാണ് പൊലീസിന്റെ അനുമാനം. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരാള്‍ക്ക് തനിയെ ചാടാന്‍ കഴിയില്ലെന്നും പുറത്തു നിന്ന് സഹായം ലഭിച്ചെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഞെട്ടിച്ച് കൊലക്കേസായിരുന്നു സൗമ്യ വധക്കേസ്. കേരള മനസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഈ കേസിലെ പ്രതി രക്ഷപ്പെട്ടത് അതീവ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. പ്രതിയെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന ഊര്‍ജിതമായി പുരോഗമിക്കുകയാണ്. പ്രതിയെ തിരിച്ചറിയുന്നവര്‍ ഉടനടി അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. ഇതിനായി 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണം.

അതീവ സുരക്ഷായുള്ള പത്താം നമ്പര്‍ ബ്ലോക്കില്‍ തനിച്ചായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. ജയില്‍ അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജയിലിലെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ സെല്ലില്‍ നിന്ന് പുറത്തുകടന്നതെന്നു വ്യക്തമായിട്ടുണ്ട്. പിന്നീട് തുണി കൊണ്ട് വടം ഉണ്ടാക്കിയാണ് ഏഴ് അടിയിലേറെ ഉയരമുള്ള മതില്‍ ചാടിയിറങ്ങിയത്. ഇതിനായി വെള്ളം നിറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന ഡ്രമ്മില്‍ ചവിട്ടിക്കയറിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നുണ്ട്.

അര്‍ധരാത്രിക്കു ശേഷം ജയില്‍ ചാടിയെന്നാണ് വ്യക്തമാകുന്നത്. ഒറ്റക്കൈയ്യനായ ഗോവിന്ദച്ചാമി ഇത്രയും ഉയരമുള്ള ജയില്‍ ചാടിയത് നിരവധി സംശയങ്ങളാണ് ഉയര്‍ത്തുന്നത്. കേരള പൊലീസിന് തന്നെ നാണക്കേടായി ഈ വന്‍ സുരക്ഷാ വീഴ്ച്ച മാറിയിരിക്കുകയാണ്.

പതിനാലോളം കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളം വിട്ടാന്‍ ഇയാളെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഗോവിന്ദച്ചാമിയെ മുന്‍പ് പിടികൂടിയ പൊലീസുകാരന്‍ പറയുന്നു. ഇയാള്‍ക്ക് ആന്ധ്രയിലും മുംബൈയിലും അടക്കം വന്‍ ബന്ധങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവിന്ദച്ചാമിക്കായി സംസ്ഥാനത്ത് റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും വ്യാപക തിരിച്ചിലാണ് നടക്കുന്നത്. ആര്‍പിഎഫിന്റെ സഹകരത്തോടെയാണ് പൊലീസിന്റെ തിരച്ചില്‍ നടക്കുന്നത്.

2011 ഫെബ്രുവരി ഒന്നിനാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച് സൗമ്യ കൊല്ലപ്പെടുന്നത്. എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേയാണ് സൗമ്യ എന്ന യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നത്. വനിതാ കമ്പാര്‍ട്ട്മെന്റില്‍ വെച്ച് ആക്രമിച്ച ശേഷം സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിടുകയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ട്രെയിനിലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും വഴിവെച്ച കേസായി സൗമ്യ വധക്കേസ് മാറുകയും ചെയ്തു.

തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നാലെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. എന്നാല്‍ ഗോവിന്ദച്ചാമി അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+