കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനുമൊത്ത് നാടുവിടാനായിരുന്നു സൗമ്യയുടെ ശ്രമം; അച്ഛന്റെ മരണ ശേഷം നാട്ടുകാർ പദ്ധതി പൊളിച്ചു...

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മാതാപിതാക്കളെയും മക്കളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ സൗമ്യ കാമുകനുമൊത്ത് നാടുവിടാനായിരുന്നു പദ്ധതിയിട്ടതെന്ന് നാട്ടുകാർ. കാമുകനുമൊത്ത് മുംബൈയിലേക്ക് പോകാനായിരുന്നു ശ്രമം. അച്ഛൻ മരിച്ചതോടെയാണ് ഇത്തരത്തിൽ പദ്ധതിയിട്ടത്. പിതാവിന്റെ മരണ ശേഷം കാമുകനെ വീട്ടിന്റെ പരിസരിത്ത് വച്ച് നാട്ടുകാർ പലപ്രാവശ്യം കണ്ടതോടെയാണ് പദ്ധതി പാളിയത്. പിതാവ് മരിച്ചതിനു ശേഷമായിരുന്നു കാമുകനെ നാട്ടുകാർ വീടിനു പരിസരിത്തുവെച്ച് കണ്ടത്.

മുംബൈയിൽ ഹോം നേഴ്സിന് നല്ല സാധ്യതയാണെന്നും അവിടേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും നാട്ടുകാരെ സൗമ്യ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. സൗമ്യയുടെ കുടുംബത്തിലെ കൂട്ടമരണത്തിൽ സംശയം പ്രകടിപ്പിച്ച് ഒരു ബന്ദുവായിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നീട് നാട്ടുകാരും സമാന സംശയം പ്രകടിപ്പിച്ചതോടെയാണ് സൗമ്യ കുടുങ്ങിയത്. കുടുങ്ങും എന്ന് ഉറപ്പായപ്പോൾ സമാന രോഗമാണ് തനിക്കും എന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് സൗമ്യ മറു തന്ത്രം തീർക്കുകയായിരുന്നു.

യുവാക്കളെ ചോദ്യം ചെയ്തിരുന്നു

യുവാക്കളെ ചോദ്യം ചെയ്തിരുന്നു


സൗമ്യയുമായി അടുിപ്പമുള്ള യുവാക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു യുവാക്കളുടെ മൊഴി. കൊലപാതകം നടത്തിയതും ആസൂത്രണം നടത്തിയതും താൻ ഒറ്റയ്ക്കാണെന്നാണ് സൗമ്യയുടെ മൊഴി എന്നാൽ ഇത് പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. വാട്സ്ആപ്പ് വീഡിയോ കോൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. സാക്ഷികളില്ലാത്ത കേസായതിനാലാണ് കാമുകന്മാരുടെ വിവരങ്ങൾ പുഫറത്തുവിടുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പോലീസ് മടികാണിക്കുന്നത്. വ്യക്തമായ തെളിവുകൾ ലഭിച്ചതിനുശേഷം മാത്രം മതി യുവാക്കളെ അറസ്റ്റ് ചെയ്യാനെന്നാണ് പോലീസ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

പിന്നിൽ ഗൂഢാലോചന

പിന്നിൽ ഗൂഢാലോചന

കൊലപാതകങ്ങൾക്ക് പിന്നിൽ ഗൂഢാലോചനുണ്ടെന്ന നിഗമനത്തിലാണ് പോലീസ് ഇയാൾ സൗമ്യയുടെ കാമുകനാണെന്നാണ് പോലീസ് സംശയിക്കുന്നത്. കൊല നടക്കുന്ന ദിവസങ്ങളിൽ ഇയാളുമായി സൗമ്യ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സൗമ്യ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയിലെ ഉടമയുടെ ബന്ധുവാണിയാളെന്നാണ് സൂചന. ഇയാൾ സൗമ്യയെ വിവാഹം കഴിക്കണമെന്നാഗ്രഹവുമായി ബന്ധുക്കളെ സമീപിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. കിണർവെള്ളത്തിൽ അമോണിയ ഉണ്ടെന്ന് പ്രചരിപ്പിക്കാനുള്ള ബുദ്ധിയും ഇയാളുടേതാണെന്നാണ് പോലീസ് സംശയിക്കുന്നത്. കിണർ വെള്ളത്തിൽ അമോണിയ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് കൊലപാതകത്തിന് മറയാകുമെന്ന ധാരണയിലാണെന്ന് സൗമ്യ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രേരണ ഭർത്താവിൽ നിന്ന്

പ്രേരണ ഭർത്താവിൽ നിന്ന്

സൗമ്യ എങ്ങിനെ ഒറ്റയ്ക്ക് കൃത്യം ചെയ്തു? വലിയ വിദ്യാഭ്യാസമില്ലാത്ത സൗമ്യക്ക് അമോണിയ മരണകാരമായെന്ന പ്രചരിപ്പിക്കാനുള്ള വിവരമെങ്ങിനെ ഉണ്ടായി എന്നുള്ള കാര്യങ്ങളാണ് പോലീസിനെ കുഴയ്ക്കുന്നത്. അതുകൊണ്ട് ത്നനെ പിന്നിൽ ആരോ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയാണ് പോലീസ്. എന്നാൽ വ്യക്തമായ തെളിവുകളില്ലാതെ യുവാക്കളെ അറസ്റ്റ് ചെയ്യാനും പറ്റില്ല. പണ്ട് ഭർത്താവ് കിഷോർ തന്നെ എലിവിഷം കുടിപ്പിച്ചിട്ടുണ്ടെന്നും ഇതാണ് പ്രേരണയായതെന്നും സൗമ്യ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ എലിവിഷം കുടിച്ചിട്ടും മരിക്കാത്ത സൗമ്യ വീണ്ടും എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുമോ എന്ന സംശയവും ബാക്കിയാകുന്നുണ്ട്.

സംശയത്തിന് ഇടനൽകാത്ത സ്നേഹം

സംശയത്തിന് ഇടനൽകാത്ത സ്നേഹം

സംശയങ്ങൾക്ക് ഇട നൽകാത്ത തരത്തിലുള്ള അന്വേഷണം അത്യാവശ്യമാണ്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ അന്വേഷണം ന‍ടത്തുന്നതെന്നാണ് സൂചന. കൃത്യമായ തെളിവുകളില്ലാതെ യുവാക്കളെ അറസ്റ്റ് ചെയ്താൽ വിചാരണ സമയത്ത് കേസ് തള്ളിപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഊർജ്ജിതമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. സഹോദരിക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് സൗമ്യ കാര്യങ്ങൾ നീക്കിയത്. സ്നേഹത്തോടെയാണ് പെരുമാറിയത്. കൊലയാളിയാണെന്ന് തിരിച്ചരിയാൻ സാധിച്ചില്ല. മാതാപിതാക്കളുടെയും മക്കളുടെയും രോഗ വിവരങ്ങളും സഹോദരിയെ വാട്സ് ആപ്പ് വീഡിയോ വഴി അറിയിച്ചിരുന്നുവെന്ന് സഹോദരി പറയുന്നു.

പോസ്റ്റ്മോർട്ടം നടത്താൻ സമ്മതിച്ചില്ല

പോസ്റ്റ്മോർട്ടം നടത്താൻ സമ്മതിച്ചില്ല

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ നീക്കങ്ങളില്‍ ഒരിക്കല്‍പ്പോലും സംശയം തോന്നിയിരുന്നില്ലെന്നാണ് സൗമ്യയുടെ സഹോദരി പറയുന്നത്. പിതാവിന് വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സൗമ്യ തടസം നിന്നപ്പോള്‍പ്പോലും സംശയം തോന്നിയിരുന്നില്ലെന്നും സഹോദരി പറയുന്നു. അമ്മയുടെ മരണകാരണം കണ്ടെത്താൻ ബന്ധുക്കൾ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ തടയാൻ ശ്രമിച്ചിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തിയിരുന്നു. പിതാവ് കുഞ്ഞിക്കണ്ണന്റെ രക്തത്തിൽ അമിതമായ തോതിൽ അമോണിയ കണ്ടെത്തിയിരുന്നുവെന്നും സഹോദരി പറഞ്ഞിരുന്നു.

English summary
Soumya's plan was to elope with her lover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X