കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂര്‍ വിവേകാനന്ദ കോളേജ് വിഷയം: സംഘികളുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത് സോവിയെറ്റ് സൈബര്‍ സ്ക്വാഡ്

  • By Desk
Google Oneindia Malayalam News

കുന്നംകുളം വിവേകാനന്ദ കോളേജില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ നടാന്‍ തുനിഞ്ഞ എഎസ്എഫ്ഐ പ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞത് വന്‍ വാര്‍ത്തയായിരുന്നു. പരിസ്ഥി ദിനാചരണത്തിന്‍റെ ഭാഗമായി കോളേജില്‍ എസ്എഫ്ഐ സംഘടിപ്പിച്ച വൃക്ഷതൈ നടല്‍ പരിപാടി എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.ഒടുവില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ സരിതയും സംഘഘവും ചേര്‍ന്ന് എബിവിപി പ്രവര്‍ത്തകരുടെ ശ്രമത്തെ പൊളിച്ചടുക്കി എന്ന് മാത്രമല്ല കാമ്പസില്‍ പ്രിന്‍സിപ്പലനെ കൊണ്ട് തന്നെ അവര്‍ മരവും നടീച്ചു.

എന്നാല്‍ മരം നടീല്‍ വിഷയം മറ്റൊരു തലത്തിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍.എസ്എഫ്‌ഐ വനിതാ പ്രവർത്തകരെ മരം നടുന്നതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ എബിവിപി പ്രവർത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ തങ്ങള്‍ ഹാക്ക് ചെയ്തെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സോവിയേറ്റ് സൈബര്‍ സ്കവാഡ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്.

എതിര്‍ത്തു

എതിര്‍ത്തു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എസ്എഫ്ഐ കോളേജില്‍ വൃക്ഷത്തൈ നടല്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. പുറത്ത് നിന്നുള്ള എസ്എഫ്‌ഐ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എസ്എഫ്‌ഐ ഏരിയ പ്രസിഡന്‍റായ സച്ചിന്റെയും തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ വിദ്യാര്‍ത്ഥിനി സരിതയുമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ എബിവിപിക്കാര്‍ ഉടക്കുമായി എത്തി.

ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

എന്നാല്‍ ആക്രോശിച്ചെത്തിയ കുട്ടി സംഘികളെ സരിത എന്ന എസ്എഫ്ഐയുടെ വിദ്യാര്‍ത്ഥി നേതാവ് ഒറ്റയ്ക്ക് എതിര്‍ത്ത് നേരിട്ടു. ഒടുവില്‍ പ്രശ്‌നത്തില്‍ പ്രിന്‍സിപ്പാളും കോളേജ് അധികൃതരും ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. മരം നട്ടോട്ടെ പ്രസംഗം പാടില്ല എന്നായി ഒടുക്കം എബിവിപിക്കാര്‍. ശേഷം പ്രിന്‍സിപ്പലിനെ കൊണ്ട് കൂടി മരം നടുവിപ്പിച്ച് പരിപാടി ഗംഭീര വിജയമാക്കിയ ശേഷമാണ് സരിതയും എസ്എഫ്‌ഐ പ്രവര്‍ത്തകരും കളം വിട്ടത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ അഭിനന്ദന പ്രവാഹമായിരുന്നു സരിതയ്ക്ക് ലഭിച്ചത്.

ഗുണ്ടായിസം

ഗുണ്ടായിസം

എബിവിപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള കോളേജാണ് കുന്നംകുളം വിവേകാനന്ദ കോളേജ്. അതുകൊണ്ട് തന്നെ മറ്റ് സംഘടനകളുടെ പ്രവര്‍ത്തകര്‍ക്ക് എബിവിപി പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് സംഭവത്തില്‍ പിന്നീട് സരിത പ്രതികരിച്ചിരുന്നു. എസ്എഫ്ഐ ഉള്‍പ്പെടെയുളഅള സംഘടനകളുടെ പ്രവർത്തകരെ കായികപരമായും മാനസികപരമായും ആക്രമിക്കുകയും ചെയ്യുകയാണെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞിരുന്നു.

ഹാക്ക് ചെയ്തു

ഹാക്ക് ചെയ്തു

എന്നാല്‍ എബിവിപിയുടെ ഗുണ്ടായിസത്തിന് മറുപടിയെന്ന് വ്യക്തമാക്കി എബിവിപി പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തങ്ങള്‍ ഡിലീറ്റ് ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സോവിയേറ്റ് സൈബര്‍ സ്ക്വാഡ് എന്നഫേസ്ബുക്ക് ഗ്രൂപ്പ്. എസ്എഫ്‌ഐ വനിതാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതിന്റെ പ്രതികാരമാണിതെന്ന് സോവിയറ്റ് സൈബർ സ്‌ക്വാഡ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

സംഘികള്‍

സംഘികള്‍

ജിഷിൻ, ജിതിൻ എന്നീ ചാണക സംഘികളുടെ അക്കൗണ്ട് #SovietCyberSquad അങ്ങ് എടുക്കുന്നു.
നിന്നോടൊക്കെ ഒരു കാര്യം വീണ്ടും ഓർമിപ്പിക്കുന്നു ഞങ്ങളുടെ സരിത സഖാവ് പറഞ്ഞപോലെ.. "എസ്എഫ്ഐയുടെ പരിപാടി എബിവിപി അല്ല തീരുമാനിക്കുന്നത്". എന്നും അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്. ഹാക്ക് ചെയ്ത അക്കൗണ്ടുകളിൽ പരിസ്ഥിതി ദിന സംബന്ധമായ വൃക്ഷത്തൈയുടെ ചിത്രങ്ങൾ പ്രൊഫൈൽ ചിത്രമായി നൽകിയിട്ടുമുണ്ട്. 'ബാൻ ആർഎസ്എസ്' എന്ന് രേഖപ്പെടുത്തിയ കവർ ഫോട്ടോകളും പ്രൊഫൈലിൽ നൽകിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
soviet cyber squad hacked abvps facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X