കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ റോഡ് സുരക്ഷാ വാരാചരണം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് മോക് ചെക്കിംഗ് നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പറ്റ: ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച മോക് ചെക്കിംഗില്‍ മുണ്ടേരി വിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പങ്കാളികളായി. എസ്.പി.സി വിദ്യാര്‍ത്ഥികള്‍ വിവിധ ഗ്രൂപ്പുകളായി പുതിയ ബസ് സ്റ്റാന്റ്, ട്രാഫിക് ജംഗ്ഷന്‍, കൈനാട്ടി ബൈപാസ് ജംഗ്ഷന്‍ ,കല്‍പറ്റ ടൗണ്‍ എന്നിവിടങ്ങളില്‍ വാഹനപരിശോധന നടത്തി. ഹെല്‍മറ്റ് ധരിക്കാത്തവരേയും സീറ്റ് ബല്‍റ്റ് ധരിക്കാതെ വന്നവരേയും പിടികൂടി. റോഡ് നീയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് മനസ്സിലാക്കി.

എസ്.പി.സി. വിദ്യാര്‍ത്ഥികള്‍ക്കും ഇത് നല്ലൊരു അനുഭവമാണ് ഉണ്ടാക്കിയെതെന്ന് ആര്‍ ടി ഒ വി.സജിത്ത് പറഞ്ഞു. ജോ. ആര്‍ ടി ഒ സി.വി.എം ഷറീഫ്, എ വി ഐമാരായ കെ. വിനീഷ്, എസ്.പി.ബിജുമോന്‍, എ.എസ്.വിനോദ്, ടി.പി.യൂസഫ്, പി.ആര്‍.മനു, എ എം വി ഐമാരായ സി.എ.ബേബി, എം.കെ.സുനില്‍, എസ്.പി.അനൂപ്, എസ്.പി.മുരുകേഷ്, വിജോവി ഐസക് ,ജിവിഎച്ച്എസ്എസ് അധ്യാപകന്‍ സജി ആന്റോ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ചെക്കിംഗിന് വിദ്യാര്‍ത്ഥികളെ സഹായിച്ചു. മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന 29-ാമത് ദേശീയറോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ ജില്ലയിലുടനീളം ഗിഫ്റ്റ് ചെക്കിംഗ് നടത്തിയിരുന്നു. ഹെല്‍മെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വന്നവരും പരിശോധനയില്‍ കുടുങ്ങി.

ഗിഫ്റ്റ് ചെക്കിംഗ് ദിവസമായതുകൊണ്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ ഫൈന്‍ ഈടാക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ താക്കീത് നല്‍കി വിടുകയായിരുന്നു. വാഹനത്തിന്റെ എല്ലാ രേഖകളുമായി കൃത്യമായും റോഡ് നിയമമനുസരിച്ച് വാഹനമോടിച്ചവരെ മോട്ടോര്‍ വാഹന വകുപ്പ് അഭിനന്ദിക്കുകയും അവര്‍ക്ക് ഗിഫ്റ്റ് നല്‍കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച ജില്ലയിലെ സ്വകാര്യബസ്സുകളിലടക്കം റോഡ് സുരക്ഷാവാരാചരണത്തിന്റെ പോസ്റ്ററുകള്‍ പതിച്ചാണ് വാരാഘോഷ പരിപാടികള്‍ നടത്തിയത്.

moc-checking

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യാഗസ്ഥര്‍ നേരിട്ടെത്തിയായിരുന്നു ബോധവത്ക്കരണ പോസ്റ്ററുകള്‍ പതിച്ചത്. വയനാട്ടില്‍ കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കിടയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 15-ഓളം ജീവനുകളായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും ശക്തമായ പരിശോധനകളായിരുന്നു നടത്തിവന്നിരുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ജില്ലയില്‍ പിന്നെയും സംഘടിപ്പിക്കപ്പെടുന്നത്. അപകടങ്ങളില്ലാത്ത, നിയമം പാലിച്ച് വാഹനമോടിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് മോട്ടോര്‍ വാഹനവകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

English summary
national road safety week; motor vehicle department conduct road checking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X