കാണാതായിട്ട് നാലു ദിനം.. കുഞ്ഞു സനയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം

  • By: Nihara
Subscribe to Oneindia Malayalam

കാസര്‍കോഡ് : ബാപ്പുങ്കയത്ത് വീട്ടുമുറ്റത്തു നിന്നും കാണാതായ സന ഫാത്തിമയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു വയസ്സുകാരിയായ സനയെ കാണാതായത്. സനയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ തീരുമാനമാനിച്ചു. ജില്ലാ പോലീസ് മേധാവി കെജി സൈമണാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.

വെള്ളരിക്കുണ്ട് സബ് ഇന്‍സ്‌പെക്ടര്‍ എം സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സനയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കുട്ടിയെ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബാഗംങ്ങള്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

സനയുടെ തിരോധാനത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും

സനയുടെ തിരോധാനത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും

കാസര്‍കോഡ് ബാപ്പുങ്കയത്ത് വീട്ടുമുറ്റത്തു നിന്നും കാണാതായ സന ഫാത്തിമയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് ചുമതല നല്‍കി. നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു.

വിശദമായി അന്വേഷിക്കും

വിശദമായി അന്വേഷിക്കും

പ്രത്യേക അന്വേഷണം സംഘം അടുത്ത ദിവസം തന്നെ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പി കരുണാകരന്‍ എം പി അറിയിച്ചു. സനയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ സഹായം ലഭ്യമാക്കും

സര്‍ക്കാര്‍ സഹായം ലഭ്യമാക്കും

സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എംപി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. പുഴയിലെ തിരച്ചിലിന് മുങ്ങല്‍ വിഗദ്ധരെ ലഭ്യമാക്കുന്നതിനാവശ്യമായ നിര്‍ദേശം കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എംപി അറിയിച്ചു.

ദുരന്തനിവാരണ സംഘം സ്ഥലത്തെത്തും

ദുരന്തനിവാരണ സംഘം സ്ഥലത്തെത്തും

സനയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ദുരന്ത നിവാരണസേനയും സ്ഥലത്തെത്തും. പുഴയിലെ തിരച്ചിലിന് മുങ്ങല്‍ വിദഗ്ദ്ധരെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനുള്ള നിര്‍ദേശം കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് എംപി അറിയിച്ചിരുന്നു.

കാണാതായിട്ട് നാലു ദിവസം

കാണാതായിട്ട് നാലു ദിവസം

വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയാണ് ഇബ്രാഹിം ഹസീന ദമ്പതിമാരുടെ മകളായ സന ഫാത്തിമയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നിലവില്‍ അന്വേഷണത്തില്‍ തൃപ്തരല്ല

നിലവില്‍ അന്വേഷണത്തില്‍ തൃപ്തരല്ല

സനയെ കാണാതായി നാലു ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയമിച്ചത്.

English summary
Special investigation team for sana missing case.
Please Wait while comments are loading...