സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ സംഭവം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതി സ്റ്റേ
കൊച്ചി: സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയ്ക്ക് ഹൈക്കോടതി സ്റ്റേ. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. അരിവിതരണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് പറഞ്ഞ കോടതി അരിവിതരണം തുടങ്ങാമെന്നും അറിയിച്ചു. അരി വിതരണവുമായി ബന്ധപ്പെട്ട തീരുമാനം ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നോടിയായി എടുത്തതാണെന്നും കോടതി നിരീക്ഷിച്ചു.

മുന്‍ഗണനേതര വിഭാഗത്തിന് 15 രൂപയ്ക്ക് പത്ത് കിലോ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാലാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത് നേരത്തെയും വിതരണം ചെയ്തതാണെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നുമായിരുന്നു സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. അരി വിതരണം നേരത്തെ നടന്നുകൊണ്ടിരിക്കുന്നതാണെന്നും വിതരണം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍
എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി അരി വിതരണം നടത്താന്‍ ശ്രമിച്ചതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉന്നയിച്ച വാദം. 2020 ആഗസ്റ്റില്‍ സ്‌പെഷ്യല്‍ അരി വിതരണം നിര്‍ത്തിവച്ചിരുന്നെന്നും മാര്‍ച്ച്, ഏപ്രിലില്‍ പുനരാരംഭിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് അരി വിതരണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അരിവിതരണത്തില്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കിയിട്ടുണ്ട്.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വർഷിണി, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications