കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാര്‍ വര്‍ഗീയ ശബ്ദങ്ങള്‍ക്ക് സമാനമാണ് കോഴിക്കോട്ടെ ലീഗിന്റെ പ്രസഗം: പുരോഗമന കലാസാഹിത്യ സംഘം

Google Oneindia Malayalam News

തിരുവനന്തപുരം : മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ നേതാക്കള്‍ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യയെയും അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് ലീഗ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്.

'എന്നാണ് നിങ്ങളുടെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്യം കൊടുക്കുക'; ജസ്ല മാടശേരി'എന്നാണ് നിങ്ങളുടെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്യം കൊടുക്കുക'; ജസ്ല മാടശേരി

മന്ത്രി റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം. വലിയ വിമര്‍ശനമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ലീഗിനെതിരെ ഉയര്‍ന്നത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി ഖേദം പ്രകടിപ്പിച്ചിരുന്നു .

1

എന്നാല്‍ ഇപ്പോഴിതാ മുസ്ലീംലീഗ് നേതാക്കള്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രസംഗത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പുരോഗമന കലാസാഹിത്യ സംഘം. മുസ്ലീംലീഗ് നേതാക്കള്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയപ്രസംഗത്തെ ജാഗ്രതയോടെ കാണണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ജാതി-മതരഹിത വിവാഹങ്ങള്‍ ഉന്നതമായ മാനവികതയെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അത്തരം പുരോഗമന ജീവിതരീതികളെയും വെല്ലുവിളിക്കുകയാണ് കോഴിക്കോട് കടപ്പുറം ലീഗ് പ്രസംഗമെന്ന് പുരോഗമന കലാസാഹിത്യ സംഘം പ്രസ്താവനയിലൂടെ അറിയിച്ചു. പ്രസ്താവനയുടെ പൂര്‍ണരൂപം

2

എന്നാല്‍ ഇപ്പോഴിതാ മുസ്ലീംലീഗ് നേതാക്കള്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രസംഗത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പുരോഗമന കലാസാഹിത്യ സംഘം. മുസ്ലീംലീഗ് നേതാക്കള്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയപ്രസംഗത്തെ ജാഗ്രതയോടെ കാണണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ ജാതി-മതരഹിത വിവാഹങ്ങള്‍ ഉന്നതമായ മാനവികതയെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അത്തരം പുരോഗമന ജീവിതരീതികളെയും വെല്ലുവിളിക്കുകയാണ് കോഴിക്കോട് കടപ്പുറം ലീഗ് പ്രസംഗമെന്ന് പുരോഗമന കലാസാഹിത്യ സംഘം പ്രസ്താവനയിലൂടെ അറിയിച്ചു . പ്രസ്താവനയുടെ പൂര്‍ണരൂപം .

3

സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന മതരാഷ്ട്ര വാദത്തിനെതിരെ ജനാധിപത്യവാദികളുടെ വലിയ പ്രതിരോധങ്ങളും, മുന്നേറ്റങ്ങളും രാജ്യത്തുടനീളം ഉയര്‍ന്നു വരുന്ന കാലമാണിത്. അതിന്റെ ഉജ്ജ്വലമായ ഉദാഹരണമായിരുന്നു തലശ്ശേരിയില്‍ ന്യൂനപക്ഷങ്ങള്‍ക്കും, അവരുടെ ആരാധന സമ്പ്രദായത്തിനുംനേരെ സംഘപരിവാര്‍ ഉയര്‍ത്തിയ ഭീഷണിക്കെതിരെ ജനാധിപത്യവാദികളുടെ ഐക്യപ്പെടല്‍.കോഴിക്കോട് മുസ്ലീംലീഗ് പ്രസംഗം ഈ പ്രതിരോധ നിരയെ ദുര്‍ബലപ്പെടുത്തുമെന്ന് പുരോഗമന കലാസാഹിത്യ സംഘം ഉല്‍ക്കണ്ഠപ്പെടുന്നു. ഇത് മത തീവ്രവാദനിരയുമായി സമരസപ്പെടലാണ്.

4

കേരളത്തിലെ മുസ്ലീംജനവിഭാഗം മഹത്തായ മതനിരപേക്ഷ പാരമ്പര്യം ഈ സവിശേഷസന്ദര്‍ഭത്തില്‍ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
കേരളത്തിലെ ജാതി-മതരഹിത വിവാഹങ്ങള്‍ ഉന്നതമായ മാനവികതയെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അത്തരം പുരോഗമന ജീവിതരീതികളെയും വെല്ലുവിളിക്കുകയാണ് കോഴിക്കോട് കടപ്പുറം ലീഗ് പ്രസംഗം. കേരളത്തിലെ യുവത്വത്തിനെത്തന്നെ ഭീഷണിപ്പെടുത്തുന്ന നിന്ദ്യമായ പ്രവണതയാണിത്. വിവാഹങ്ങളിലടക്കമുള്ള കേരളത്തിലെ യുവതീ-യുവാക്കളുടെ സ്വാതന്ത്ര്യവാഞ്ചയെ ജീര്‍ണ്ണമായ വാക്കുകള്‍ ഉപയോഗിച്ചു തടയാനാവില്ല. കേരളത്തിലെ മതേതര പാരമ്പര്യം പുതിയ തലമുറക്ക് നല്‍കിയ കരുത്ത്, ഈ പ്രതിലോമ ആശയങ്ങളെ പ്രതിരോധിക്കുക തന്നെ ചെയ്യും.

5

ജാതി - മത വര്‍ഗീയരാഷ്ട്രീയത്തിന്റെ ബഹിര്‍സ്ഫുരണമാണ് കോഴിക്കോട്ടെ പ്രസംഗം. തൊഴിലിന്റെമഹത്വത്തെ തന്നെ അത് നിഷേധിക്കുന്നു . അതുവഴി , നവോത്ഥാന പുരോഗമന മുന്നേറ്റങ്ങളിലൂടെ മലയാളി സമൂഹം തള്ളിക്കളഞ്ഞ ജാതിവിവേചനത്തിന്റെ ജീര്‍ണ്ണതയെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നു .

6

മത ധ്രുവീകരണം ലക്ഷ്യം വെച്ചു കൊണ്ടുള്ള വര്‍ഗീയ അജണ്ടക്കെതിരെ സകല ജനാധിപത്യവാദികളും അണിനിരക്കണം . കേരളത്തെ വലതു പക്ഷവല്‍ക്കരിക്കാനുള്ള ഗൂഡശ്രമങ്ങളെ സ്‌നേഹോഷ്മളമായ മനുഷ്യബന്ധങ്ങളില്‍ ഊന്നുന്ന സര്‍ഗാത്മക ആവിഷ്‌കാരങ്ങളിലൂടെ പ്രതിരോധിക്കണമെന്ന് എഴുത്തുകാരോടും, കലാകാരന്മാരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു .

Recommended Video

cmsvideo
ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

English summary
Speech of Muslim League In Kaozhikode is similar to the communal voices of the Sangh Parivar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X