വര്‍ഗീയത പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നടക്കുന്ന ഇക്കാലത്ത് നവോത്ഥാന നായകരുടെ സന്ദേശം പ്രചരിപ്പിക്കണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

  • Posted By:
Subscribe to Oneindia Malayalam

വടകര: വര്‍ഗീയത പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നടക്കുന്ന ഇക്കാലത്ത് നവോത്ഥാന നായകരുടെ സന്ദേശം പ്രചരിപ്പിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എളമ്പിലാട് പുഷ്പകലാനിലയം നിര്‍മ്മിച്ച കെ ശ്രീനിവാസന്‍ മാസ്റ്റര്‍ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാക്കുനിയിൽ മുസ്ലിം ലീഗ് അക്രമം: വഴിയാത്രക്കാർക്ക് പരിക്ക്

മതം വിശക്കുന്ന വയറിനുള്ളതല്ലെന്ന് ഉദ്ബോധിപ്പിച്ച സ്വാമി വിവേകാനന്ദനെ ചിലര്‍ സ്വകാര്യ സ്വത്താക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പിപി ബാലന്‍ അധ്യക്ഷതവഹിച്ചു. കെടികെ മോളി, സി വിനോദന്‍, കെ ശശിധരന്‍, പ്രദീപന്‍ കുനിയില്‍, കെ റസാഖ്, രാജേഷ് കണ്ണോത്ത്, ഒ കെ രവീന്ദ്രന്‍, പി എം ശങ്കരന്‍, ഇകെ മജീദ്, ടിപി രാജന്‍,എളമ്പിലാട് നാരായണന്‍, രാംസി പണിക്കര്‍, ശ്രീകാന്ത് കളരിക്കണ്ടി, വി അനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കലാസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെയും വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.

speech

പുഷ്പകലാ നിലയം നിർമിച്ച ഓഡിറ്റോറിയം മന്ത്രി ടി പി രാമകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു
English summary
Spread the messages of social reformers, urges Minister TP Ramakrishnan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്