മുഖ്യമന്ത്രിക്ക് അഴിമതി പുറത്തായ വേവലാതി; ലാവ്‌ലിന്‍ ബാധ പിന്തുടരുന്നുണ്ടോ?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും തട്ടിപ്പും ജനങ്ങള്‍ അറിഞ്ഞതിലുള്ള വേവലാതിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളില്‍ കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന വിഷയം ശരിയാണെന്ന് ഐടി സെക്രട്ടറി പറഞ്ഞു. ആദ്യം പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഒടുവില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതില്‍ എന്ത് രാഷ്രീയമെന്നും രമേശ് ചെന്നത്തല ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

വലിയ അഴിമതിയും തട്ടിപ്പും നടന്നത് പുറത്തറിഞ്ഞതിലുള്ള വേവലാതിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലൂടെ ജനങ്ങള്‍ കാണുന്നത്. സ്പ്രിംഗ്‌ളര്‍ കരാറിലെ വീഴ്ചകള്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ ആദ്യഘട്ടത്തില്‍ ഒരു നിലയ്ക്കും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഇപ്പോള്‍ ആരുമറിയാതെ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചത് വഴി വീഴ്ച സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. പ്രതിപക്ഷം ഏപ്രില്‍ 10ന് പുറത്തു കൊണ്ടു വന്ന വിവരങ്ങള്‍ ശരിയാണെന്ന് ഐ ടി സെക്രട്ടറി വിവിധ ചാനലുകളിലിരുന്നു പറഞ്ഞതും എല്ലാവരും കണ്ടു. എന്നാല്‍ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ഈ അഴിമതി ഒരു രാഷ്ട്രീയ ഗൂഢാലോചന ആണെന്നാണ്. ഇതിലെന്തു രാഷ്ട്രീയം? അദ്ദേഹത്തെ ഇപ്പോഴും ലാവലിന്‍ ബാധ പിന്തുടരുന്നുണ്ടോ എന്നാണ് സംശയം.
ഒരു ആരോപണം വരുമ്പോള്‍ സിപിഎമ്മിനകത്ത് പണ്ടുണ്ടായ പോലത്തെ വിഭാഗീയത കുത്തിപ്പൊക്കി രക്തസാക്ഷി പരിവേഷം ചമയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ അദ്ദേഹത്തോട് സഹതാപം തോന്നുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ നാണംകെട്ട കഥകള്‍ ജനങ്ങളുമായി ബന്ധപ്പെട്ടതുള്ളതല്ല. അതും അമേരിക്കന്‍ കമ്പനിയുമായുള്ള തെറ്റായ കരാറും തമ്മില്‍ എന്തിനാണ് കൂട്ടികുഴയ്ക്കുന്നത്? ഒരു നിലവിളിയുടെ സ്വരമാണിപ്പോള്‍ പിണറായി വിജയനില്‍ നിന്ന് ഉയരുന്നത്. ഈ ഇടപാടിലൂടെ അദ്ദേഹം പാര്‍ട്ടിയുടേയും എല്‍ഡിഎഫിന്റെയും നിലപാടില്‍ നിന്ന് വ്യതിചലിച്ചെന്ന വസ്തുതയാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്.












Click it and Unblock the Notifications