കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആത്മാഭിമാനത്തിന് പൊള്ളലേല്‍പിച്ചവന് 'ഉണ്ണീ വാ വാവോ' പാടാനല്ല പോയത്': ശ്രീജ നെയ്യാറ്റിന്‍കര

Google Oneindia Malayalam News

കോഴിക്കോട്: യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ സ്ത്രീകളെ അധിക്ഷേപിച്ച വിജയന്‍ പി നായരെ കയ്യേറ്റ സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസിറ്റ് ഭാഗ്യ ലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയസന, ശ്രീലക്ഷമി എന്നിവരെ പിന്തുണച്ച് ശ്രീജ നെയ്യാറ്റിന്‍കര. സ്ത്രീകള്‍ നടത്തിയത് രാഷ്ട്രീയ പ്രതിരോധമാണെന്നും കെടുകാര്യസ്ഥത പൂണ്ട ആരോഗ്യവകുപ്പിനെതിരെയുള്ള പ്രതികരണം കൂടിയാണെന്നും ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. മൂവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സംഭവത്തില്‍ കേസിന്റെ അങ്ങേയറ്റം വരെ അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും ശ്രീജ നെയ്യാറ്റിന്‍കര വ്യക്തമാക്കി. ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം.

രാഷ്ട്രീയ പ്രതിരോധം

രാഷ്ട്രീയ പ്രതിരോധം

ജട്ടി നായര്‍ക്ക് നേരെ പെണ്ണുങ്ങള്‍ നടത്തിയ പ്രതിരോധത്തെ കുറിച്ചാണ് ...സ്ത്രീകള്‍ നടത്തിയത് രാഷ്ട്രീയ പ്രതിരോധമാണ് അഥവാ കെടുകാര്യസ്ഥത പൂണ്ട ആഭ്യന്തര വകുപ്പിനെതിരെയുള്ള പ്രതികരണം കൂടെയായിരുന്നു അത്.... അതുകൊണ്ടു തന്നെ ഭാഗ്യ ലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരെ നിരുപാധികം പിന്തുണക്കുന്നു... ഈ കേസിന്റെ അങ്ങേയറ്റം വരെ അവര്‍ക്കൊപ്പം ഉണ്ടാകും എന്ന് അറിയിക്കുന്നു...ലോകം കണ്ട തികഞ്ഞ അഹിംസാവാദിയായിരുന്നു ഗാന്ധി എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ... നോണ്‍ വയലന്‍സിന്റെ വക്താവായിരുന്നു അദ്ദേഹം.... ആ ഗാന്ധി നവഖാലിയിലെ സ്ത്രീകള്‍ക്ക്.നല്‍കുന്നൊരു ഉപദേശമുണ്ട് ചരിത്രത്തില്‍...

പല്ലും നഖവും കൊണ്ട് നേരിടുക

പല്ലും നഖവും കൊണ്ട് നേരിടുക

നിങ്ങളെ അപമാനിക്കാന്‍ വരുന്നവരെ പല്ലും നഖവും കൊണ്ട് നേരിടുക ... തീര്‍ന്നില്ല ഗാന്ധി മറ്റൊന്ന് കൂടെ പറഞ്ഞു ഓരോ സ്ത്രീയും അവളുടെ അരയില്‍ മൂര്‍ച്ചയുള്ള കത്തികരുതുക .. ശ്രദ്ധിക്കുക ഒരു കവിളത്തടിച്ചാല്‍ മറു കവിള്‍ കാണിച്ചു കൊടുക്കുക എന്ന യേശുവിന്റെ നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാന്ധി സ്ത്രീകളോട് ആയുധമടക്കം കരുതാന്‍ പറഞ്ഞ തെന്തിനാണെന്നറിയുമോ? പ്രതിരോധമെന്ന രാഷ്ട്രീയമാണത് അത് വയലന്‍സല്ല എന്നര്‍ത്ഥം പ്രിവിലേജുകള്‍ക്ക് മുകളില്‍ കയറി നിന്നുകൊണ്ട് അണ്‍ പ്രിവിലേജ്ഡ് ആയ മനുഷ്യരോട് അക്രമി നടത്തുന്ന ആക്രമണങ്ങളേയും അപമാനങ്ങളേയും പ്രതിരോധിക്കുക... നവോത്ഥാന ചരിത്രത്തില്‍ പലയിടത്തും അധസ്ഥിത ജനവിഭാഗത്തിന്റെ ആ പ്രതിരോധം ദൃശ്യമാണ്...

 അരക്ഷിതാവസ്ഥയിലേക്ക്

അരക്ഷിതാവസ്ഥയിലേക്ക്

നിയമപാലകര്‍ അരക്ഷിതാവസ്ഥ യിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ നടത്തിയ പ്രതിരോധമാണ് ഇന്നലെ ഭാഗ്യലക്ഷ്മിയിലും ദിയയിലും ശ്രീലക്ഷ്മിയിലും കണ്ടത് അതിനെ ആള്‍ക്കൂട്ട ആക്രമണങ്ങളോടുപമിക്കുന്ന രാഷ്ട്രീയ സിദ്ധാന്തം ഉണ്ടല്ലോ ആ സിദ്ധാന്തം ഒട്ടും നിഷ്‌കളങ്കമല്ല തന്നെ...ഇന്നലെ ഭാഗ്യലക്ഷ്മി ചേച്ചി മീഡിയയോട് സംസാരിക്കുന്നൊരു രംഗമുണ്ട് അപമാനഭാരത്താല്‍ ഉറങ്ങാന്‍ കഴിയാത്ത രാത്രികളെ കുറിച്ചായിരുന്നു അത്... അങ്ങനൊരവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്കേ അറിയൂ ആ വേദന.. ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന ആണ്‍ വര്‍ഗങ്ങളുടെ ഇരകളായി പെണ്ണുങ്ങള്‍ എത്രകാലം ജീവിക്കണം.. ?

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ മാത്രം

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ മാത്രം

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ മാത്രം നിരന്തരം പൊള്ളിയടരുന്ന ഒരു സ്ത്രീയാണ് ഞാന്‍ കഴിഞ്ഞൊരു മാസക്കാലത്തെ എത്ര രാവുകള്‍ തുടര്‍ച്ചയായി എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു... എന്റെ ഫോട്ടോയില്‍ ഫോണ്‍ നമ്പറും എഴുതി ഞരമ്പുരോഗികളായ ആണ്‍കൂട്ടങ്ങളുടെ ഇടയിലേക്കെന്റെ ആത്മാഭിമാനത്തെ വലിച്ചെറിഞ്ഞപ്പോള്‍ എനിക്ക് മാത്രം അവകാശപ്പെട്ട എന്റെ ശരീരത്തിന് വിലയിട്ട് എന്റെ ഫോണിലേക്ക് വന്ന കാളുകളും മെസേജുകളും എത്രമാത്രം എന്നെ അപമാനിക്കുന്നതായിരുന്നു എന്ന് വാക്കുകള്‍ കൊണ്ടടയാളപ്പെടുത്താനാകില്ല... ഫേസ് ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണത്തിന് കണക്കില്ല... ഏറ്റവും ഒടുവില്‍ ബിജ പി ഇടുക്കി ജില്ലാ പ്രസിഡന്റിനെതിരെയടക്കം പത്തൊന്‍പതു പരാതികളാണ് ഞാന്‍ കേരള പൊലീസിന് നല്‍കിയത്....

കല്ലെടുത്തെറിയുകയോ കാര്‍ക്കിച്ചു തുപ്പുകയോ

കല്ലെടുത്തെറിയുകയോ കാര്‍ക്കിച്ചു തുപ്പുകയോ

എന്റെ പൊതുപ്രവര്‍ത്തന വഴിയില്‍ ഈ നിമിഷം വരെ നേരിട്ടെന്റെ നേരെ നീണ്ട ഒരു ആണ്‍ കരത്തേയും ഞാന്‍ വെറുതെ വിട്ട ചരിത്രമില്ല.... കാലങ്ങളായി രാപകല്‍ വ്യത്യാസമില്ലാതെ യാത്ര ചെയ്യുന്ന ഒരു സ്ത്രീയാണ് ഞാന്‍... എന്റെ നേര്‍ക്കു നീളുന്ന അനാവശ്യ നോട്ടത്തെ പോലും ഞാന്‍ വെറുതെ വിടാറില്ല... ശരീരത്തില്‍ കൈവയ്ക്കുന്നവനെ സകല ശക്തിയും ഉപയോഗിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചിട്ടുണ്ട്, ഷര്‍ട്ട് വലിച്ചു കീറിയിട്ടുണ്ട്, കടിച്ചിട്ടുണ്ട് ...ഒരു പുസ്തകം എഴുതാനുള്ളത്രയും അനുഭവങ്ങള്‍ ആണ്‍ പാഴുകള്‍ സമ്മാനിച്ചിട്ടുണ്ട്...ഫേസ് ബുക്കിലൂടെ എന്റെ സ്വത്വത്തെ അപമാനിച്ച എതേലും ഒരുത്തനെ ഞാന്‍ നേരിട്ട് കണ്ടാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കല്ലെടുത്തെറിയുകയോ കാര്‍ക്കിച്ചു തുപ്പുകയോ എങ്കിലും ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട...എന്റെ രാഷ്ട്രീയ പ്രതിരോധമാണത്...

ഒന്‍പതു വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനം

ഒന്‍പതു വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനം

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നിറങ്ങാനുള്ള തീരുമാനം എടുക്കാനുള്ള കാരണങ്ങളില്‍ പ്രധാനം അപമാനിതയായി ഞാന്‍ പൊള്ളിയടര്‍ന്നതാണ് ... ഒന്‍പതു വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനം ഓര്‍ത്ത് വേദനിച്ചതും അതേ കാരണം കൊണ്ടായിരുന്നു. പാലത്തായി വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ സമാനതകളില്ലാതെ ഇളകി വന്ന സംഘ് സൈബര്‍ വേട്ടയില്‍ ഞാന്‍ നൊന്തു നീറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത നുണ വ്യാപിക്കുന്നത് തൃശൂര്‍ സ്വദേശിയായ ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായെന്നും അയാളെ എന്റെ വീടിനുള്ളില്‍ നിന്നാണ് പിടികൂടിയതെന്നുമുള്ള നുണയ്‌ക്കൊപ്പം എന്റെയും അയാളുടേയും ഫോട്ടോ ചേര്‍ത്ത് വ്യാപകമായ സംഘ് പരിവാറിന്റെ പ്രചാരണം... പരാതി കൊടുത്തു.. ഒരു പ്രയോജനവുമില്ല ഒടുവില്‍ ഗതികെട്ട് ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു...

നീതി

നീതി

നീതി കിട്ടിയില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടു പടിക്കല്‍ വന്നിരിക്കുമെന്ന്... വെല്‍ഫെയര്‍ പാര്‍ട്ടി എനിക്ക് നല്‍കിയ സസ്പെന്‍ഷന്‍ ലെറ്റര്‍ ഞാന്‍ പോസ്റ്റ് ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും അതില്‍ എന്നെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്ന് ആത്മാഭിമാനം മുറിവേറ്റ് ഒരു ഗതിയും പരഗതിയുമില്ലാതെ ഞാന്‍ നടത്തിയ തീയതി പോലും തീരുമാനിക്കാത്ത ഈ പ്രഖ്യാപനം ആണ്... ആ പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം എനിക്കയച്ച വാട്‌സ്ആപ് മെസേജുകള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്ത നിമിഷത്തില്‍ തന്നെ പുറത്തേക്ക് എന്ന ആലോചനയിലേക്ക് ഞാന്‍ എത്തിയതാണ്... പൊതുയിടത്തില്‍ സ്ത്രീത്വത്തിന് അപമാനമേറ്റ് നില്‍ക്കുമ്പോള്‍ ഞാന്‍ എന്ന പാര്‍ട്ടി നേതാവിനെ കുറിച്ചല്ല ഞാന്‍ ചിന്തിക്കുക ക്ഷതമേറ്റ ആത്മാഭിമാനത്തെ കുറിച്ചാണ്.... എന്തിന് സൈബറാക്രമണത്തില്‍ പെട്ട് ഞാന്‍ പിടയുമ്പോള്‍ എനിക്ക് പിന്തുണ നല്‍കിയ ആബിദ് അയശറ അറശ്മൃമാ അടക്കമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ഞാന്‍ പാര്‍ട്ടിയ്ക്ക് വിശദീകരണം കൊടുക്കേണ്ട അവസ്ഥ വരെയെത്തി...

പെണ്ണുങ്ങള്‍ക്കൊപ്പം

പെണ്ണുങ്ങള്‍ക്കൊപ്പം

മുറിവേറ്റ് പിടയുന്ന പെണ്ണിന്റെ സ്വത്വം അവള്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രധാനമല്ല കൂട്ടരേ... ആ പിടച്ചില്‍ നന്നായറിയുന്ന എനിക്ക് ജട്ടി നായരെ കയ്യേറ്റം ചെയ്ത പെണ്ണുങ്ങള്‍ക്കൊപ്പം നില്‍ക്കാതിരിക്കാന്‍ കഴിയില്ലപിന്നെ തെറി വിളിയുടെ രാഷ്ട്രീയത്തെ കുറിച്ച് ക്ലാസെടുക്കുന്നവരോടാണ് തെറികളില്‍ ഭൂരിഭാഗവും സ്ത്രീ വിരുദ്ധവും ദലിത് വിരുദ്ധവുമാണ് അതുകൊണ്ടുതന്നെ അതാരും വിളിക്കാന്‍ പാടുള്ളതല്ല എന്ന നിലപാടുകാരിയാണ് ഞാന്‍... എന്നാല്‍ ഇന്നലെ വരെ ആണിടങ്ങള്‍ യഥേഷ്ടം വാരിപ്പുണര്‍ന്നിരുന്ന തെറി മൂന്നു പെണ്ണുങ്ങള്‍ മലയാളി ആണ്‍ പൊതു ബോധത്തിന്റെ മുഖത്തേക്ക് നോക്കി വിളിക്കുമ്പോള്‍ യ്യോ പെണ്ണുങ്ങള്‍ ഇങ്ങനെയൊക്കെ വിളിക്കാമോ എന്ന് ചോദിച്ചാല്‍ പോയി പണി നോക്കാന്‍ പറയും ആത്മാഭിമാനത്തിന് പൊള്ളലേല്‍പിച്ചവന് 'ഉണ്ണീ വാ വാവോ' പാടി കൊടുക്കാനല്ല പെണ്ണുങ്ങള്‍ അവിടേക്ക് കയറി ചെന്നത്...

പാലത്തായിയില്‍ ഇടപെട്ടോ വാളയാറില്‍ ഇടപെട്ടോ

പാലത്തായിയില്‍ ഇടപെട്ടോ വാളയാറില്‍ ഇടപെട്ടോ

ഈ പെണ്ണുങ്ങള്‍ പാലത്തായിയില്‍ ഇടപെട്ടോ വാളയാറില്‍ ഇടപെട്ടോ എന്ന് ചോദിക്കുന്നവരോടാണ്... ദിയയും ശ്രീലക്ഷ്മിയും പാലത്തായി കുഞ്ഞിന്റെ നീതിക്കായി സുല്‍ഫത്ത് ചേച്ചിയും ടൗഹളമവേ ങ ടൗഹൗ അംബികേച്ചിയും അായശസമ ഞാനും ചേര്‍ന്ന് സംഘടിപ്പിച്ച നിരാഹാര സമരത്തില്‍ വരെ പങ്കു ചേര്‍ന്നവരാണ് ലോക് ഡൗണ്‍ കാലത്ത് നടന്ന നിരവധി സോഷ്യല്‍ മീഡിയാ പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്തവരാണ്... കത്വ പെണ്‍കുട്ടിക്ക് വേണ്ടി കേരളത്തിലെ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക - മാധ്യമ രംഗത്തെ വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ ഞാന്‍ സംഘടിപ്പിച്ച ഉപവാസ സമരത്തിലേക്ക് എന്നെ എന്ത് കൊണ്ട് വിളിച്ചില്ല എന്ന ചോദ്യവുമായി എന്റെ നേര്‍ക്ക് പാഞ്ഞു വന്ന ദിയയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.. ഇതൊന്നും ആണ്‍കൂട്ടങ്ങളെ ബോധിപ്പിക്കാനല്ല അവരവരുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതു പ്രവര്‍ത്തകയായ ഓരോ സ്ത്രീയും രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുന്നത്... അവരെ ഓഡിറ്റ് ചെയ്യാന്‍ ഇറങ്ങി പുറപ്പെടും മുന്‍പ് ഓഡിറ്റ് ചെയ്യുന്നവര്‍ ഈ വിഷയത്തിലൊക്കെ എന്ത് ചെയ്തിട്ടുണ്ട് എന്നും സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ഇങ്ങനെ ഓഡിറ്റ് ചെയ്തിട്ടുണ്ടോ എന്നും ഉറപ്പു വരുത്തണം...

സര്‍ക്കാരിനോട് പറയാനുള്ളത്

സര്‍ക്കാരിനോട് പറയാനുള്ളത്

ഇനി സര്‍ക്കാരിനോട് പറയാനുള്ളത് ജട്ടി നായരെ പെണ്ണുങ്ങള്‍ പ്രതിരോധിച്ചത് സൈബര്‍ പരാതികളിന്മേല്‍ കേരള പോലീസിന്റെ കെടുകാര്യസ്ഥത ഒന്ന് കൊണ്ട് മാത്രമാണ് ... ശക്തമായ സൈബര്‍ നിയമം കൊണ്ട് വരാന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്... പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ കഴിയണം... അല്ലാത്ത പക്ഷം ഈ കയ്യേറ്റങ്ങള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും..ഭാഗ്യലക്ഷ്മി, ദിയസന ശ്രീലക്ഷ്മി അറയ്ക്കല്‍ ഇവര്‍ക്കൊപ്പം നില്‍ക്കുക എന്നത് എന്റെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്.. കാരണം ഞാനടങ്ങുന്ന സ്വത്വ ബോധമുള്ള സ്ത്രീകളെയാണ് ജട്ടി നായര്‍ അപമാനിച്ചത്....

English summary
Sreeja Neyyattinkara support bhagyalakshmi and others in youtuber attack issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X