ശ്രീജിത്തിനെ പിന്തുണയ്ക്കാൻ പോയ ചെന്നിത്തലയെ നാണം കെടുത്തി വിട്ടു.. അന്ന് ചെന്നിത്തല പരിഹസിച്ചു!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: 764 ദിവസങ്ങള്‍, മഴയും വെയിലും മഞ്ഞും വകവെയ്ക്കാതെ ഒരു ഒറ്റയാള്‍ പോരാട്ടം. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ രണ്ട് വര്‍ഷത്തോളമായി നീതി തേടിയുള്ള സമാനതകളില്ലാത്ത സമരത്തിലാണ് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍. ഈ 764 ദിവസവും അത് വഴി കടന്ന് പോയ മന്ത്രിമാരോ രാഷ്ട്രീയക്കാരോ ആരും ആ സമരം കണ്ടില്ല.

അടുക്കള ചോദ്യം ചോദിക്കരുത്.. വല്യ മിടുക്കിയാവേണ്ടെന്നും സ്മൃതി പരുത്തിക്കാടിനോട് ബിജെപി നേതാവ്

സോഷ്യല്‍ മീഡിയ ശ്രീജിത്തിന്റെ സമരം വലിയ പോരാട്ടമായി ഉയര്‍ത്തിക്കൊണ്ടുവന്നതോടെ രാഷ്ട്രീയക്കാര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും അങ്ങോട്ട് ഒഴുകിത്തുടങ്ങി. ആ ഒഴുക്കില്‍ ശ്രീജിത്തിന് പിന്തുണ അറിയിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പക്ഷേ എട്ടിന്റെ പണിയാണ് കിട്ടിയത്. 

അന്ന് ചെന്നിത്തല ആഭ്യന്തര മന്ത്രി

അന്ന് ചെന്നിത്തല ആഭ്യന്തര മന്ത്രി

2014ലാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പോലീസ് കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെടുന്നത്. അന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരാണ് ഭരണത്തില്‍. രമേശ് ചെന്നിത്തലയാണ് അന്ന് ആഭ്യന്തര മന്ത്രി. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ നടന്ന അനീതിയുടെ ഇരയെക്കാണാനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ചെന്നിത്തല വന്നത്.

നാണം കെടുത്തി വിട്ടു

നാണം കെടുത്തി വിട്ടു

ചെന്നിത്തല ശ്രീജിത്തിനോട് സംസാരിച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് ശ്രീജിത്തിന്റെ സുഹൃത്തായ യുവാവ് പഴയ ആഭ്യന്തര മന്ത്രിയെ ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി നാണം കെടുത്തിയത്. സാറ് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ആ സംഭവം നടന്നതെന്നും സാറിന്റെ മുന്നില്‍ സഹായം തേടി ശ്രീജിത്ത് വന്നിട്ടുണ്ടെന്നും ആ ചെറുപ്പക്കാരന്‍ ഓര്‍മ്മപ്പെടുത്തി.

സമരത്തെ പരിഹസിച്ചു

സമരത്തെ പരിഹസിച്ചു

അക്കാര്യം ചെന്നിത്തലയും സമ്മതിച്ചു. അന്ന് ചെന്നിത്തല ശ്രീജിത്തിനോട് പറഞ്ഞ മറുപടി തനിക്ക് ഓര്‍മ്മയുണ്ടെന്നും താന്‍ അന്ന് കൂടെ വന്ന ആളാണെന്നും യുവാവ് പറഞ്ഞു. താന്‍ രാഷ്ട്രീയം നോക്കി പറയുകയല്ല. ശ്രീജിത്തിനോട് അന്ന് ചെന്നിത്തല പറഞ്ഞത് അവിടെ പോയി സമരം കിടക്കുമ്പോള്‍ പൊടിയടിക്കുമെന്നും കൊതുക് കടിക്കുമെന്നും പറഞ്ഞിരുന്നു എന്നായിരുന്നു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.

താൻ പൊതുജനം

താൻ പൊതുജനം

തായിരുന്നോ സാറേ സഹായമെന്നും യുവാവ് ചോദിച്ചു. ്പ്രകോപിതനായ ചെന്നിത്തല ഇയാള്‍ക്കെന്താണ് ഇത് പറയാന്‍ അവകാശം എന്ന് ചോദിച്ചപ്പോള്‍ താന്‍ പൊതുജനമാണ് എന്ന് യുവാവ് മറുപടിയും നല്‍കി. ശ്രീജിത്തിന് നീതി കിട്ടണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ആവശ്യമില്ലാതെ സംസാരിക്കേണ്ട എന്നായിരുന്നു ചെന്നിത്തല മറുപടി നല്‍കിയത്. ഇത് പൊതുജനം കാണുന്നുണ്ടെന്നും അവരുടെ കണ്ണില്‍ മണ്ണ് വാരിയിടാന്‍ സമ്മതിക്കില്ലെന്നും യുവാവ് വിളിച്ച് പറഞ്ഞു.

നേതാവിനെ കൂവി വിളിച്ചു

നേതാവിനെ കൂവി വിളിച്ചു

ശ്രീജിത്തിന്റെ സമരത്തെ അന്ന് പരിഹസിച്ച നേതാവാണ് ഇന്ന് പിന്തുണ അറിയിക്കാന്‍ എത്തിയത് എന്നതാണ് തമാശ. ഇതോടെ സ്ഥലത്ത് കൂടിയിരുന്ന ആളുകള്‍ ചെന്നിത്തലയെ കൂവി വിളിച്ചു. യുവാവിന്റെ വാക്കുകള്‍ക്ക് കയ്യടിയും ലഭിച്ചു. ഗത്യന്തരമില്ലാതെ മുന്‍ ആഭ്യന്തര മന്ത്രി സ്ഥലം കാലിയാക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഫേസ്ബുക്കിൽ പിന്തുണ

ഫേസ്ബുക്കിൽ പിന്തുണ

ശ്രീജിത്തിന്റെ സമരത്തിന് ലഭിക്കുന്ന പിന്തുണ കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ക്കുള്ള പാഠമാണ് ഈ സംഭവമെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. നാണം കെട്ട ശേഷം ഫേസ്ബുക്കിലും ചെന്നിത്തല പിന്തുണ പ്രഖ്യാപിച്ചു.

സിബിഐയ്ക്ക് കൈമാറണം

സിബിഐയ്ക്ക് കൈമാറണം

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ 764 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ സമരപന്തലിൽ സന്ദർശിച്ചു. സമരം ഒത്തുതീർക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉടൻ നടപടിയുണ്ടാകണം. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സർക്കാരിന് ഞാൻ കത്ത് നൽകുകയാണ്.

അവനോടൊപ്പമെന്ന്

അവനോടൊപ്പമെന്ന്

സിബിഐയുടെ ഭാഗത്ത് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ഈ ആവശ്യം ഉന്നയിച്ചു ഹൈകോടതിയിൽ ഹർജി സമർപ്പിക്കാനും തുടർ നിയമ നടപടിക്കായും ശ്രീജിത്തിനോടൊപ്പം എന്നുമുണ്ടാകും. ഇക്കാര്യം ശ്രീജിത്തിന് ഞാൻ ഉറപ്പ് നൽകി.ശ്രീജിത്തിന് നീതി തേടിയുള്ള സോഷ്യൽ മീഡിയയുടെ ആവശ്യത്തോടൊപ്പം ഞാനും നിലകൊള്ളുന്നു. #JusticeForSreejith, #Justiceforsreejith, #അവനോടൊപ്പം എന്നാണ് പോസ്റ്റ്. ഈ പോസ്റ്റിന് താഴെയുള്ള കമന്റുകളും ചെന്നിത്തലയുടെ വിഷയത്തിലെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നവയാണ്.

നാണം കെട്ട് ചെന്നിത്തല

രമേശ് ചെന്നിത്തല ശ്രീജിത്തിനെ സന്ദർശിച്ചപ്പോൾ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sreejith's friend against Chennithala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്