കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്തിനൊപ്പം താരങ്ങൾ, വരും തലമുറക്ക് പ്രതീക്ഷയാണെന്ന് പൃഥ്വി, മാറിനില്‍ക്കാനാവില്ലെന്ന് പാര്‍വതി

മോഷണക്കേസിലാണ് ശ്രീജിത്തിന്റെ അനിയൻ ശ്രീജിവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് താരങ്ങൾ | Oneindia Malayalam

തിരുവനന്തപുരം: അനുജന്റെ മരണത്തിന്റെ കാരണക്കാരെ കണ്ടെത്തുന്നതിനു വേണ്ടി കഴിഞ്ഞ രണ്ടു വർഷമായി സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ചലചിത്ര താരങ്ങളായ പൃഥ്വിരാജും പാർവതിയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ ശ്രീജിത്തിന് പിന്തുണ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചലചിത്ര താരങ്ങളായ ടെവിനോ തോമസ്, പ്രിയങ്ക, നിവിൻ പോളി, അനു സിത്താര, നിരജ് മാധവൻ, തുടങ്ങിയവരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

sreejith

 ശ്രീജിവിന്റേത് കസ്റ്റഡി മരണം, പോലീസ് കള്ളതെളിവുണ്ടാക്കി, വെളിപ്പെടുത്തലുമായി ജ.നാരായണ കുറുപ്പ് ശ്രീജിവിന്റേത് കസ്റ്റഡി മരണം, പോലീസ് കള്ളതെളിവുണ്ടാക്കി, വെളിപ്പെടുത്തലുമായി ജ.നാരായണ കുറുപ്പ്

മോഷണക്കേസിലാണ് ശ്രീജിത്തിന്റെ അനിയൻ ശ്രീജിവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച പോലീസ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ ശ്രീജിവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും തുടർന്ന് അയാൾ മരണപ്പെടുകയുമായിരുന്നു. മരണത്തിന്റെ നിജ്ജ സ്ഥിതി അറിയാനും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം.

ശ്രീജിത്തിന് പിന്തുണയുമായി പ്രിയങ്കയും‍; നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് കൂടെയുണ്ട്ശ്രീജിത്തിന് പിന്തുണയുമായി പ്രിയങ്കയും‍; നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് കൂടെയുണ്ട്

അർഹിക്കുന്ന നീതി ലഭിക്കട്ടെ

അർഹിക്കുന്ന നീതി ലഭിക്കട്ടെ

ശ്രീജിത്തിനു പിന്തുണയുമായി പൃഥ്വിരാജ് രംഗത്തത്തിയിരുന്നു. നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്വി ഫേസ്ബുക്തിൽ കുറിച്ചു. നീ ഇത് ചെയ്യുന്നത് നിനക്ക് വേണ്ടിയും നിന്റെ കുടുംബത്തിന് വേണ്ടിയും നിന്റെ സഹോദരന് വേണ്ടിയുമാണെങ്കിലും വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ശ്രീജിത്ത് സെക്രട്ടേറിയേറ്റിനു മുന്നിൽ ഇരിക്കുന്നതിന്റെ ചിത്രത്തോട് കൂടിയാണ് താരം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

നീതി നിഷേധിക്കപ്പെടരുത്

നീതി നിഷേധിക്കപ്പെടരുത്

നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ലെന്ന് തുടങ്ങിയാണ് പാർവതി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം.

ശ്രീജിത്തിന് നീതി ലഭിക്കണം

ശ്രീജിത്തിന് നീതി ലഭിക്കണം

ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിനു കാരണമായവർക്ക് നിയമം അനുശാസിക്കുന്ന രീതിയിലുള്ള ശിക്ഷ ലഭിക്കണമെന്ന് ടെവിനോ തോമസ് പറഞ്ഞു. കുറ്റക്കാർക്ക് ശിക്ഷ ലഭിക്കുമ്പോൾ ഭരണഘടനയിൽ ജനങ്ങൾക്കുളള വിശ്വാസവും വർധിക്കുമെന്നും താരം കൂട്ടിച്ചേർത്തു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. തനിക്ക് രാഷ്ട്രീയമില്ല. ശ്രീജിത്തിന് പിന്തുണ നല്‍കാനാണ് ഇവിടെ എത്തിയത്. ഈ ഒരു പ്രശ്‌നം മുന്നില്‍ വച്ച് എല്ലാ പോലീസുകാരെയും കുറ്റപ്പെടുത്താനില്ല. കേസിലെ കുറ്റക്കാരെ പിടിക്കണമെന്നാണ് ആവശ്യമെന്നും ടൊവിനോ പറഞ്ഞു. കൂടാതെ ശ്രീജിത്തിന് നീതി ലഭിക്കണമെന്നും എല്ലാവിധ പിന്തുണയുംനല്‍കുന്നുവെന്നും ടൊവിനോ പറഞ്ഞു

പേരാട്ടത്തിനു കൂടെയുണ്ട്.

പേരാട്ടത്തിനു കൂടെയുണ്ട്.

ശ്രീജിത്തിനു പിന്തുണയുമായി ചലചിത്ര താരം പ്രിയങ്ക നായരും രംഗത്തെത്തിയിരുന്നു. താൻ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ആളാണ്. മാര്‍ ഇവാനിയോസ് കോളേജിലാണ് പഠിച്ചത്. കോളേജിലേക്ക് പോകുവഴി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. അത് തന്നെ വിഷമിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ സമരം അറിഞ്ഞത്. ഹാഷ്ടാഗിനപ്പുറം അദേഹത്തെ നേരിട്ട് വന്ന് കാണണമെന്ന് തോന്നി. നീതിക്കു വേണ്ടിയുള്ള പേരാട്ടത്തിന് കൂടെയുണ്ട്. ശ്രീജിത്തിന്റെ ആവശ്യം ന്യായമാണ്. ഇനിയും ഇതു പോലുള്ള ശ്രീജിത്തുമാര്‍ ഉണ്ടാകാതിരിക്കട്ടെയെന്നും പ്രിയങ്ക പറഞ്ഞു.

ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെ

ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെ

ശ്രീജീവിന്റേത് കസ്റ്റഡി മരണം തന്നെയാണെന്നും മുൻ പോലീസ് കംപ്ലയിന്റ്സ് അതോറിറ്ററി ചെയർമാൻ ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. കൂടാതെ കസ്റ്റഡി മരണം മറച്ചുവെയ്ക്കാവൻ പോലീസ് കള്ള തെളിവുണ്ടാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്ക് എങ്ങനെ വിഷം കിട്ടിയെന്നതായിരുന്നു ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. ഇതാണ് പോലീസിനു മേൽ ലുള്ള സംശയം ജനിപ്പിക്കുന്നത്. അതേസമയം ഇതിന് പിന്നില്‍ ചില ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് താന്‍ സംശയിക്കുന്നതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കിരുന്നു.

പ്യഥ്വിരാജിന്റെ ഫേസ്ബുക്ക്പോസ്റ്റ്

പ്യഥ്വിരാജിന്റെ ഫേസ്ബുക്ക്പോസ്റ്റ് വായിക്കാം

പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
sreejith protest support celebrities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X