• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിത്ത് രവി- വിജയ് ബാബു: അംഗങ്ങള്‍ മോഹന്‍ലാലിന്റെ പ്രത്യേക നിര്‍ദ്ദേശം, കരുതലോടെ നീങ്ങാന്‍ 'അമ്മ'

Google Oneindia Malayalam News

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു, പോക്‌സോ കേസില്‍ പ്രതിയായ ശ്രീജിത്ത് രവി എന്നിവരുടെ കാര്യത്തില്‍ കരുതലോടെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി താര സംഘടനയായ അമ്മ. രണ്ട് പേരുടെയും കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമ്മയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അതുവരെ ഇവരുടെ കാര്യത്തില്‍ ശ്രദ്ധയോടെ പ്രതികരിക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

ഏഞ്ചല്‍ ഒന്നും പറയാനില്ല...എന്തൊരു അഴകാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

1

നേരത്തെ വിജയ് ബാബുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. അമ്മ വാര്‍ഷിക യോഗത്തില്‍ വിജയ് ബാബുവിന്റെ വീഡിയോയായിരുന്നു കാരണം. ഇതേ തുടര്‍ന്ന് ഈ വീഡിയോ സംഘടന നീക്കം ചെയ്തിരുന്നു. വീഡിയോ അമ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ സ്വകാര്യ ഏജന്‍സി അധികൃതരെയും അമ്മ ഭാരവാഹികള്‍ ശാസിച്ചിരുന്നു.

2

വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന നിലയിലായിരുന്നു വീഡിയോ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചത്. ഇതേ തുടര്‍ന്ന് ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും ഈ വീഡിയോ ചര്‍ച്ചയായിരുന്നു.

3

വിഡിയോയെ മോഹന്‍ ലാല്‍ അടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ വിമര്‍ശിച്ചെന്നാണ് സൂചന. ഈ സംഭവത്തിനൊക്കെ പിന്നാലെയാണ് അമ്മയിലെ മറ്റൊരു അംഗമായ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റിലാവുന്നത്. സംഘടനയിലെ അംഗങ്ങള്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്നത് തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

4

ഇതേ തുടര്‍ന്ന് അമ്മ അംഗങ്ങള്‍ വിഷയം ഗൗരവമായാണ് കാണുന്നത്. ഇനി അങ്ങോട്ട് ചേരുന്ന യോഗങ്ങളില്‍ ഇക്കാര്യങ്ങള്‍ വിശദമായ ചര്‍ച്ച ചെയ്യും. അതേസമയം, നടന്‍ ദിലീപിനോട് സ്വീകരിച്ച നിലപാട് എന്തുകൊണ്ട് വിജയ് ബാബുവിനെതിരെ സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ ഗണേഷ് കുമാറാണ് ആദ്യമായി രംഗത്തെത്തിയത്.

5

അതേസമയം, പോക്‌സോ കേസില്‍ റിമാന്‍ഡിലായ ശ്രീജിത്ത് രവി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുട്ടികളുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിലാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്. നടനെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തി തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ ഒരു പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവിയുടെ അഭിഭാഷന്‍ കോടതിയില്‍ അറിയിച്ചത് .

6

മാനസിക വൈകല്യമുള്ള ആളാണെന്നും പെരുമാറ്റ വൈകല്യത്തിന് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ 2016 സെപ്റ്റംബര്‍ മുതല്‍ ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. ജയിലില്‍ തുടരുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

7

തൃശൂരിലെ അയന്തോള്‍ പാര്‍ക്കില്‍ ജൂലായ് നാലിനായിരുന്നു സംഭവം. 14, 9 വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. പാര്‍ക്കിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത് . ആളെ പരിചയമുണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞത്. തുടര്‍ന്ന് ഇയാളുടെ കാറിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സമാനമായ കേസില്‍ ഇതിന് മുമ്പ് ശ്രീജിത്ത് രവി പാലക്കാട് നിന്നും അറസ്റ്റിലായിട്ടുണ്ട്. ഇപ്പോള്‍ കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ടെലികോം മേഖലയില്‍ ഇനി അംബാനി-അദാനി പോരാട്ടമോ? 5 ജി സ്‌പെക്ട്രം ലേലത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്ടെലികോം മേഖലയില്‍ ഇനി അംബാനി-അദാനി പോരാട്ടമോ? 5 ജി സ്‌പെക്ട്രം ലേലത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്

 പൃഥ്വിരാജ്,നിങ്ങളില്‍ നിന്ന് ആ വാക്കുകള്‍ കേള്‍ക്കേ ദുഃഖമുണ്ട്;കടുവയിലെ ഡയലോഗിനെതിരെ വിമർശനം പൃഥ്വിരാജ്,നിങ്ങളില്‍ നിന്ന് ആ വാക്കുകള്‍ കേള്‍ക്കേ ദുഃഖമുണ്ട്;കടുവയിലെ ഡയലോഗിനെതിരെ വിമർശനം

Recommended Video

cmsvideo
  നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment
  English summary
  Sreejith Ravi- Vijay Babu Case: AMMA to take a cautious stance regarding its members
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X