കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയെ സംവാദത്തിനുള്ള വേദിയാക്കാന്‍ ശ്രമിക്കുമെന്ന് സ്പീക്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഭരണ പക്ഷത്തിനൊപ്പം ഭരണകാര്യങ്ങളില്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ ശ്രമിക്കുമെന്ന് പുതിയ കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭയെ സംവാദത്തിനുള്ള വേദിയാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ പദവി ഏറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രവര്‍ത്തനസമയം മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. വാച്ച് ആന്റ് വാര്‍ഡിന്റെ കായിക ബലം സഭ നടത്തികൊണ്ട് പോകാന്‍ ആവശ്യമുള്ളതായി താന്‍ കരുതുന്നില്ലെന്നും പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

P Sreeramakrishnan

സഭയില്‍ നിയമ നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കും. നിയമസഭ നടപടിക്രമങ്ങളില്‍ കൊളോണിയല്‍ അവശിഷ്ടമായ 'സര്‍' പരിഷ്‌കരിക്കാനായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുമെന്നും അതിനേക്കാള്‍ സ്വതന്ത്ര പദങ്ങള്‍ ഉണ്ടെങ്കില്‍ അവ ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

നിയമസഭ സാമാജികരായി വളരെ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളവരും യുവാക്കളും പുതുമുഖങ്ങളും അടങ്ങിയതാണ് നമ്മുടെ സഭ. ഇത്തരത്തിലുള്ള സഭ നടത്തികൊണ്ട് പോകാന്‍ ബുദ്ധിമുട്ടല്ലേ എന്നാണ് പലരും സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ ഇതൊരു സാധ്യതയാണെന്നും ഈ സാധ്യത ഉപയോഗിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

English summary
Sreeramakrishnan elected Speaker of Kerala Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X