കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിയമസഭയിലെ പ്യൂണാകാൻ പോലും ശ്രീരാമകൃഷ്ണന് യോഗ്യതയില്ല', വിനു വി ജോണിന്റെ പരാമർശം ചര്‍ച്ചയാകുന്നു

Google Oneindia Malayalam News

തിരുവന്തപുരം: നയതന്ത്ര ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. കഴിഞ്ഞ ദിവസം രാത്രി നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ശ്രീരാമനെതിരെ വിനു വി ജോണ്‍ പരാമര്‍ശം നടത്തിയത്. ശ്രീരാമകൃഷ്ണന് നിയമസഭയിലെ പ്യൂണായിരിക്കാന്‍ പോലും യോഗ്തയില്ലെന്നാായിരുന്നു വിനു വി ജോണ്‍ പറഞ്ഞത്. പരാമര്‍ശത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

vinu v jhon

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ കുറിച്ച് സ്പീക്കര്ഡ ശ്രീരാമകൃഷ്ണന്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്നായിരുന്നു വിനു വി ജോണിന്റെ പരാമര്‍ശം. സ്പീക്കര്‍ക്കെതിരെ വിനു നടത്തിയ പരമാര്‍ശത്തില്‍ പ്രതിഷേധം അറിയിക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് വിവാദവുമായി നബന്ധപ്പെട്ട് സ്പീക്കര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റില്‍ സ്വപ്‌ന സുരേഷ് ഡിപ്ലോമാറ്റാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിനു ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്. വിനുവിന്റെ വാക്കുകള്‍ ഇങ്ങനെ..' ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റ് പാസ്‌പോര്‍ട്ട് എന്താണെന്നും കെ എന്‍ ബാലഗോപാലിന് നന്നായി അറിയാമല്ലോ.. ആ ചുവന്ന പാസ്‌പോര്‍ട്ടുമായാണല്ലോ ബാലഗോപാല്‍ യാത്ര ചെയ്തത്. പക്ഷേ, ഇന്ന് ശ്രീരാമകൃഷ്ണന്‍ ആ സ്ത്രീയെ ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ചത് ശ്രീരമകൃഷ്ണന്റെ വിവരക്കേടാണ്. ഡിപ്ലോമാറ്റിനെ കുറിച്ച് ഇന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയെ കുറിച്ച് ശ്രീ ശ്രീരാമകൃശ്ണന്‍ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല..ആ നിയമസഭയിലെ പ്യൂണായിട്ട് പോലും ഇരിക്കാന്‍ യോഗ്യതയില്ല..'

അതേസമയം, സ്വപ്ന സുരേഷ് തനിക്ക് അപരിചിതയല്ലെന്ന് വെളിപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തനിക്ക് അവരെ അറിയാമായിരുന്നു. തിരുവനന്തപുരത്തുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്വപ്ന നേരിട്ടെത്തി ക്ഷണിച്ചിരുന്നു. കറയുള്ള കണ്ണുകള്‍ കൊണ്ട് നോക്കുമ്പോഴാണ് ആ ദൃശ്യങ്ങളില്‍ പ്രശ്നം തോന്നുന്നതെന്നും സ്പീക്കര്‍ തുറന്നടിച്ചു. നയതന്ത്ര ഉദ്യോഗസ്ഥയ്ക്കുള്ള ബഹുമാനമാണ് സ്വപ്നയ്ക്ക് നല്‍കിയിരുന്നത്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

സ്വപ്‌ന സുരേഷ് തനിക്ക് അപരിചിതയല്ല...പ്രവാസികളുടെ പ്രശ്‌നത്തില്‍ സഹായം തേടിയെന്ന് സ്പീക്കര്‍!!സ്വപ്‌ന സുരേഷ് തനിക്ക് അപരിചിതയല്ല...പ്രവാസികളുടെ പ്രശ്‌നത്തില്‍ സഹായം തേടിയെന്ന് സ്പീക്കര്‍!!

ഇന്ത്യയിൽ ഒരു ദിവസം 2.87 ലക്ഷം കൊവിഡ് കേസുകൾ..!! വാക്‌സിൻ കണ്ടുപിടിച്ചില്ലെങ്കിൽ...പഠനറിപ്പോർട്ട്ഇന്ത്യയിൽ ഒരു ദിവസം 2.87 ലക്ഷം കൊവിഡ് കേസുകൾ..!! വാക്‌സിൻ കണ്ടുപിടിച്ചില്ലെങ്കിൽ...പഠനറിപ്പോർട്ട്

English summary
Sreeramakrishnan is not qualified to be a Peon in the Assembly, Asianet News Anchor Vinu V John
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X