മലയാള സിനിമയിൽ വീണ്ടും ലോബീയിങ്? ഇരയായത് ശ്രീശാന്തും നിക്കിയും!! സംഭവിച്ചത്...

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സഭവത്തിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മലയാള സിനിമയുടെ വികൃത മുഖത്തെ കുറിച്ച് ഏറെക്കുറെ പുറത്തു വന്നിരുന്നു. ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ ടീം ഫൈവ് എന്ന ചിത്രത്തിന്റെ അണിയറക്കാർ.

ചിരിക്കാത്ത പിണറായിയെ ചിരിപ്പിച്ച ഉഴവൂർ!പുലിമുരുകനും ഞെട്ടി,സിനിമയിലും!പരാജയപ്പെട്ടത് ഒരാളോട് മാത്രം

ചിത്രത്തെ ഒതുക്കാൻ ശ്രമം നടക്കുന്നതായി ആരോപിക്കുകയാണിവർ. ചിത്രത്തിന്റെ നിർമ്മാതാവ് രാജ് സക്കറിയയും സംവിധായകൻ സുരേഷ് ഗോവിന്ദുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിന് പകരം കുഞ്ചാക്കോ ബോബൻ നായകനായ 'വർണ്യത്തിൽ ആശങ്ക' പോലുള്ള വരാനിരിക്കുന്ന ചിത്രങ്ങളുടെ പോസ്റ്ററുകളാണ് വ്യാപകമായി ഒട്ടിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. സംഭവത്തിനു പിന്നിൽ മലയാള സിനിമയിലെ ലോബി ആണെന്നാണ് സംശയിക്കുന്നതെന്നും ഇവർ പറയുന്നു.

മനം മടുത്ത് സംവിധായകന്‍

മനം മടുത്ത് സംവിധായകന്‍

മലയാളത്തിൽ സിനിമ എടുത്ത് മനം മടുത്തിരിക്കുകയാണ് നിർമ്മാതാവായ രാജ് സഖറിയ. മലയാളത്തിൽ സിനിമ എടുക്കുന്നതും ട്രെയിനിന് തല വയ്ക്കുന്നതും ഒരുപോലെയാണ് എന്നാണ് സംവിധായകൻ പറയുന്നത്. മലയാളത്തിൽ ഇനി സിനിമ എടുക്കുന്നതിനുള്ള മാനസിക അവസ്ഥ ഇല്ലെന്നും രാജ് സഖറിയ പറയുന്നു.

പോസ്റ്റര്‍ പതിക്കുന്നില്ല

പോസ്റ്റര്‍ പതിക്കുന്നില്ല

റിലീസ് ദിവസം പോലും പ്രധാന കേന്ദ്രങ്ങളിൽ ചിത്രത്തിന്റെ പോസ്റ്ററുകൾ പതിപ്പിച്ചില്ലെന്നും അണിയറ പ്രവർത്തകർ ആരോപിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻറെ ഭാഗത്തു നിന്നും ഒരു സഹകരണവും ലഭിച്ചില്ലെന്നും ഇവർ പറയുന്നു. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജനങ്ങൾ അറിഞ്ഞില്ല

ജനങ്ങൾ അറിഞ്ഞില്ല

സിനിമ തീയേറ്ററിൽ എത്തിയ കാര്യം ജനങ്ങൾ അറിഞ്ഞില്ലെന്നും സംഘാടകർ ആരോപിക്കുകയാണ്. സുഹൃത്തുക്കളും ബന്ധുക്കളും പോലും വിളിച്ചു ചോദിച്ചപ്പോഴായിരുന്നു സിനിമ ഇറങ്ങിയ കാര്യം അറിഞ്ഞതെന്നും അവർ പറയുന്നു. ഇക്കാര്യം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടപ്പോൾ ശരിയാക്കാമെന്നായിരുന്നു മറുപടി എന്നും നഴ കാരണനമാണ് പോസറ്റർ ഒട്ടിക്കാതിരുന്നതെന്നും അവർ ആരോപിക്കുന്നു.

വരാനിരിക്കുന്ന ചിത്രങ്ങൾ

വരാനിരിക്കുന്ന ചിത്രങ്ങൾ

അതേസമയം കുഞ്ചാക്കോ ബോബന്റെ 'വർണ്യത്തിൽ ആശങ്ക' തുടങ്ങി വരാനിരിക്കുന്ന ചിത്രങ്ങളുടെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നതായി ഇവർ ആരോപിക്കുന്നു. എന്നാൽ ടീം ഫൈവിന്റെ പോസ്റ്റർ മാത്രം ഒരിടത്തും എത്തിയില്ലെന്നും അവർ പറയുന്നു.

മുൻപും ഇതേ അവസ്ഥ

മുൻപും ഇതേ അവസ്ഥ

തന്റെ മുൻ ചിത്രമായ പൈസ പൈസയ്ക്കും ഇതായിരുന്നു അവസ്ഥയെന്ന് നിർമ്മാതാവ് പറയുന്നു. എന്നാൽ ആദ്യം ചെയ്ത അൻവർ എന്ന ചിത്രം നന്നായി മാർക്കറ്റ് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പിന്നിൽ ലോബി

പിന്നിൽ ലോബി

സിനിമ തകർക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ ലോബി ആണെന്ന് അണിയറക്കാർ ആരോപിക്കുന്നു. ഏഴ് ലക്ഷം രൂപയുടെ പോസ്റ്ററുകൾ അച്ചടിച്ചിരുന്നുവെന്ന് ഇവർ പറയുന്നു. സാധാരണ ചിത്രങ്ങളുടെ പകുതി പോസ്റ്ററുകൾ മാത്രമായിരിക്കും ശിവകാശിക്ക് പടക്കമുണ്ടാക്കാൻ പോകുന്നതെന്നും എന്നാൽ ഈ ചിത്രത്തിന്റെ എല്ലാ പോസ്റ്ററും ശിവകാശിക്ക് പോകുമെന്നും അണിയറക്കാർ.

നല്ല റിപ്പോർട്ട്

നല്ല റിപ്പോർട്ട്

ചിത്രത്തെ കുറിച്ച് നല്ല റിപ്പോർട്ടാണ് കിട്ടുന്നതെന്ന് സംവിധായകൻ പറയുന്നു. തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം ഇറക്കിയിട്ടുണ്ട്. മറ്റ് ഭാഷകളിൽ ചിത്രത്തിന്റെ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം.

ചിലരുടെ ചിത്രത്തിന് പരിഗണന

ചിലരുടെ ചിത്രത്തിന് പരിഗണന

മലയാള സിനിമയിൽ ലോബീയിങ് നടക്കുന്നതായി സംശയിക്കുന്നുവെന്ന് സംവിധായകൻ പറയുന്നു. ചിലരുടെ ചിത്രം നന്നായി ഓടിയാൽ മതിയെന്നും നന്നായി മാർക്കറ്റ് ചെയ്താൽ മതിയെന്നുമുള്ള സമീപനം ഉണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം.

ശ്രീശാന്ത് വിളിച്ചു

ശ്രീശാന്ത് വിളിച്ചു

ചിത്രത്തിലെ നായകന്‍ ശ്രീശാന്ത് വിളിച്ചിരുന്നുവെന്ന് സംവിധായകൻ പറയുന്നു. അദ്ദേഹം വളരെ വിഷമത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പോസ്റ്റർ ഒട്ടിക്കാൻ പൈസ ഇല്ലായിരുന്നോ എന്നും അദ്ദേഹം ചാദിച്ചതായി സംവിധായകൻ പറയുന്നു.

English summary
no poster, no marketing .sreesanth movie in trouble.
Please Wait while comments are loading...