Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെ റെയില്‍ സംവാദത്തിൽ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിൽ ഗൂഢാലോചന': ശ്രീധര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: കെ റെയില്‍ സംവാദ പരിപാടിയില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധര്‍ രാധാകൃഷ്ണന്‍. ജോസഫ് സി മാത്യുവിനെ ആദ്യം സംവാദത്തില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് കാരണം പറയാതെ ഒഴിവാക്കുകയുമായിരുന്നു. ജോസഫ് സി മാത്യുവിന് പകരമായിട്ടാണ് ശ്രീധര്‍ രാധാകൃഷ്ണനെ സംവാദത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിത തീരുമാനം ആണെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ശ്രീധര്‍ രാധാകൃഷ്ണന്റെ പ്രതികരണം: '' ജോസഫ് സി മാത്യൂന് പകരം വക്കാൻ പറ്റില്ല. കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർലൈൻ പാനൽ ചർച്ചയിൽ നിന്നും ജോസഫ് സി മാത്യൂനെ ഒഴിവാക്കി പാനൽ പ്രഖ്യാപിച്ചത് അങ്ങേയറ്റം ഔചിത്യരഹിതവും അപലപനീയവും വെറും രാഷ്ട്രീയ പ്രേരിതവുമായ തീരുമാനമാണ്. ഇന്നലെ കെ റെയിൽ ഉദ്യോഗസ്ഥൻ എന്നെ ക്ഷണിക്കുകയും ചെയ്തു. അപ്പോഴാണ് ഇതിൽ നടന്ന ഗൂഢാലോചന എനിക്ക് മനസ്സിലായതും.

11

സിൽവർലൈൻ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങളിൽ എന്നോടൊപ്പം നിൽക്കുന്ന മറ്റ് എൻജിനീയർ, പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച ചെയ്യുകയും ഞാൻ പങ്കെടുക്കണം എന്നു പൊതു അഭിപ്രായം വരുകയും, ശ്രീ ജോസഫ് മാത്യൂവിനോടും സംസാരിച്ചു ഞാൻ ചർച്ചയിൽ പങ്കെടുക്കാം എന്നു തീരുമാനിക്കുകയും ചെയ്തു. പങ്കെടുക്കൽ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേയുള്ളൂ എന്ന് കെ റെയിലിനേ അറിയിക്കുകയും അവർ ഇന്ന് രാവിലെ അത് അംഗീകരിക്കുന്നു എന്ന് എനിക്ക് മെസ്സേജ് ചെയ്യുകയും ചെയ്തു.

ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. ഇപ്പൊൾ വിഷയം ഇവരുടെ കയ്യിലൊന്നുമല്ല. അത് ജനങ്ങളുടെ സമരവും ഇന്ത്യൻ റെയിൽവേ ബോർഡിൻ്റെയും കയ്യിലാണ്. അവിടെയാണ് ഇതിൻ്റെ ഭാവി നിഷ്ചയിക്ക്പെടുക. അപ്പോൾ ഇത്തരം അർത്ഥശൂന്യമായ പാനൽ ചർച്ച നാടകങ്ങൾ നടക്കട്ടെ. കാര്യങ്ങൽ പറയാൻ പറ്റുന്ന ഒരു ഇടവും നമ്മളും വിടില്ല. കേരളത്തിനെ ഈ ദുർഗതിയിൽ നിന്നും രക്ഷിക്കേണ്ടത് ഓരോ പൗരൻ്റെയും ഉത്തരവാദിത്വമാണ്'.

'ഇതേത് ആസനം'? ചിരിപ്പിച്ച് പാർവ്വതിയുടെ പുതിയ പോസ്, ചിത്രം വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+