എസ്‌ഐക്കും സിഐക്കും നിയന്ത്രണമില്ലാത്ത ടൈഗര്‍ ഫോഴ്‌സ് വേണ്ട, പിരിച്ചുവിട്ടു; മഫ്ടിയിലെ കളി നടക്കില്ല

  • Written By:
Subscribe to Oneindia Malayalam

zകൊച്ചി: ആലുവ റൂറല്‍ എസ്പിക്ക് കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് നടപടി. റൂറല്‍ എസ്പി എവി ജോര്‍ജിന്റെ നിയന്ത്രണത്തിലായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തി എസ്പി തന്നെ പിരിച്ചുവിടുന്ന കാര്യം അറിയിച്ചു.

20

എആര്‍ ക്യാമ്പിലെ പോലീസുകാരാണ് ടൈഗര്‍ ഫോഴ്‌സിലുണ്ടായിരുന്നത്. ഇവര്‍ മഫ്തിയില്‍ എല്ലായിടത്തും കറങ്ങുക പതിവായിരുന്നു. ഏതെങ്കിലും സ്റ്റേഷന്‍ പരിധിയില്‍ ഇവരുടെ പ്രവര്‍ത്തനം നടക്കുന്നതോ ഇവര്‍ വരുന്നതോ ആരും അറിയില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോ സബ് ഇന്‍സ്‌പെക്ടറോ അറിയാതെയാണ് സംഘത്തിന്റെ വരവും പോക്കും.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സ് ആയിരുന്നു. പിന്നീടാണ് ക്രൂരമര്‍ദ്ദനം യുവാവിന് നേരിടേണ്ടി വന്നത്. ആന്തരിക അവയവങ്ങള്‍ പോലും തകരുന്ന തരത്തിലാണ് മര്‍ദ്ദിച്ചത്. ശ്രീജിത്തിന്റെ മരണമാണ് ടൈഗര്‍ ഫോഴ്‌സിന് തിരിച്ചടിയായത്.കത്വയിലെ മൃഗീയത; ദീപികയ്ക്കും ജല്ലയ്ക്കും രാജ്യത്തിന്റെ സല്യൂട്ട്!! ജീവന്‍ പണയപ്പെടുത്തിയ പോരാട്ടം

കത്വയിലെ മൃഗീയത; ദീപികയ്ക്കും ജല്ലയ്ക്കും രാജ്യത്തിന്റെ സല്യൂട്ട്!! ജീവന്‍ പണയപ്പെടുത്തിയ പോരാട്ടം

പോലീസ് സേനക്ക് മൊത്തം മോശപ്പേരുണ്ടാക്കിയ ടൈഗര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എസ്പി തന്നെ അംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തി. നിലവിലെ സാഹചര്യം വിവരിച്ചു. പിരിച്ചുവിടുകയാണെന്ന് അറിയിച്ചു. അംഗങ്ങളോട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെ പോകാനും നിര്‍ദേശിച്ചു.

ശ്രീജിത്തിന് നേരത്തെ മര്‍ദ്ദനമേറ്റിരുന്നുവെന്നും കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നുമാണ് പോലീസ് ന്യായീകരിച്ചിരുന്നത്. എന്നാല്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മുമ്പുള്ള മൂന്ന് ദിവസത്തിനുള്ളിലാണെന്നാണ് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. ഇതോടെ രക്ഷപ്പെടാനുള്ള പോലീസ് നീക്കം പാളിയിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Srijith death: Tiger Force has been Dissolved

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്