എസ്എസ്എല്‍സി തിരുത്തിയ ഫലം ഇനിയും വൈകും, പിഴവ് പറ്റിയെന്ന് മന്ത്രിയുടെ കുറ്റസമ്മതം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ തിരുത്തിയ ഫലം ഏപ്രില്‍ 24 നും പ്രഖ്യാപിയ്ക്കാനാവില്ലെന്ന് ഉറപ്പായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യം സമ്മതിച്ച. ഏപ്രില്‍ 25 ന് രാവിലെയോടെ ഫലം പ്രഖ്യാപിയ്ക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ പിഴവ് വന്നുവെന്ന് ഒടുവില്‍ വിദ്യാഭ്യാസ മന്ത്രിയും സമ്മതിച്ചു. ഫലപ്രഖ്യാപനത്തില്‍ ചെറിയ പിഴവുകളാണ് സംഭവിച്ചത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അബ്ദുറബ്ബ് പറഞ്ഞു.

ഫലപ്രഖ്യാപനത്തിന്റെ കാര്യത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ മന്ത്രിയും രണ്ട് തട്ടിലാണ്. ഫലപ്രഖ്യാപനം അടുത്ത ദിവസം രാവിലെ നടത്താനാണ് സാധ്യതയെന്ന് ഡിപിഐ പറയുമ്പോള്‍ രാത്രി തന്നെ ഫലം പ്രഖ്യാപിയ്ക്കും എന്നാണ് മന്ത്രി പറയുന്നത്. പിഴവുകളുണ്ടാകാതിരിയ്ക്കാന്‍ സാവധാനത്തിലാണ് മൂല്യ നിര്‍ണയം നടത്തുന്നതെന്ന് ഡിപിഐ അറിയിച്ചു.
പരീക്ഷാഫലം പ്രഖ്യാപിച്ചതിലെ പിഴവുകള്‍ക്ക് കാരണം സോഫ്റ്റ് വെയറിലെ പ്രശ്‌നമാണെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഡിപിഐ നിഷേധിയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഡാറ്റാ എന്‍ട്രിയിലെ പിഴവാണ് പ്രശ്‌നമായതെന്നായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം.












Click it and Unblock the Notifications