വ്യാജ തെളിവുണ്ടാക്കി കുരുക്കിയതാണ്.. സിബി ഐ അന്വേഷണം വേണമെന്ന് ദിലീപ്.. അപ്പോള്‍ ആ തെളിവുകളോ?

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  CBI അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് | Oneindia Malayalam

  കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് രംഗത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കത്ത് നൽകി. വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കുകയാണെന്ന് ദിലീപ് കത്തിൽ പറഞ്ഞു. കൂടാതെ തന്നെ കുടുക്കിയതിൽ ഡിജിപി ലോക്നഥ് ബെഹ്റയ്ക്കും ബി സന്ധ്യക്കും പങ്കുണ്ടെന്നും കത്തിൽ പറയുന്നു.

  കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!

  പിണറായി ഇനി ടെലിവിഷൻ പരിപാടിയിലും; അവതാരക എംഎൽഎ, പ്രക്ഷേപണം ദുരദർശൻ അടക്കമുള്ള ചാനലുകളിൽ ഒരേസമയം

  ലേഡി ഡോക്ടറുടെ ആഢംബരപൂർണ്ണമായ വിവാഹ നിശ്ചയം; പക്ഷേ പിന്നീട്... ബസ്സ് കണ്ടക്ടറുമായി...

  കഴിഞ്ഞ പിതനെട്ടാം തീയതിയാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന കുറ്റം ചുമത്തി ദിലീപ് 85 ദിവസം അഴിക്കുള്ളിലായിരുന്നു. കഴിഞ്ഞ ദിവസം മൂന്നാം തീയ്യതിയാണ് ജാമ്യം ലഭിച്ചതിനെ തുടർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കഴിഞ്ഞ ഏപ്രിൽ 10ന് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനായി നടിയെ ആക്രമിച്ച കേസിലെ പ്രതിയെ നാദിർഷയെ വിളിത്തിരുന്നു. ഇതിനെ തുടർന്ന് ഡിജിപിക്ക് പരാതിയുടെ കൊടുത്തു. എന്നാൽ അതിൽ അന്വേഷണം നടത്താൻ‌ പോലീസ് തയ്യാറായില്ലെന്നും ദിലീപ് പറയുന്നു.കേസുമായി ബന്ധപ്പെട്ട നാൾവഴികൾ മുഴുവനും ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരിക്കുന്നുണ്ട്.

  ദിലീപ് നേരിട്ട് പരാതി നൽകി

  ദിലീപ് നേരിട്ട് പരാതി നൽകി

  ഏപ്രിൽ 20നാണ് പൾസർ സുനി ഫോൺചെയ്തെന്ന പരാതിയുമായി ദിലീപ് ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ട് പിന്നീട് വന്ന ഫോൺ കോളിന്റെ ശബ്ദരേഖയും ഡിജിപിക്ക് നൽകിയിരുന്നു.

  വ്യാജ തെളിവുണ്ടാക്കി കുടുക്കി

  വ്യാജ തെളിവുണ്ടാക്കി കുടുക്കി

  എന്നാൽ ദിലീപിന്റെ പരാതിയിൽ അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. പകരം തന്നെ വ്യാജ തെളിവുകൾ ഉണ്ടാക്കി കുടുക്കുകയായിരുന്നെന്നും ദിലീപ് കത്തിൽ പറയുന്നു.

  പൾസർ സുനിയെ അറിയില്ല

  പൾസർ സുനിയെ അറിയില്ല

  പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയതെന്നും അദ്ദേഹം പറയുന്നു.

  അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി നിർത്തണം

  അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി നിർത്തണം

  വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നീതീകരിക്കാനാവാത്ത നിലപാടാണ് ഡിജിപിയും എഡിജിപി ബി.സന്ധ്യയും സ്വീകരിച്ചത്. അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തി വീണ്ടും അന്വേഷണം നടത്തണം.

  കേസ് സിബിഐക്ക് വിടണം

  കേസ് സിബിഐക്ക് വിടണം

  കേസ് സിബിഐക്കു വിടുകയോ ഇവരെ ഉള്‍പ്പെടുത്താതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണ സംഘം കൊണ്ടുവരികയോ വേണം. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗീസ്, ആലുവ സിഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

  നാല് ദിവസങ്ങളിൽ നാല് സമയം

  നാല് ദിവസങ്ങളിൽ നാല് സമയം

  അതേസമയം കേസില്‍ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളില്‍ നാലു സമയങ്ങളിലാണ്.

  എന്താണ് ആലബൈ

  എന്താണ് ആലബൈ

  'ആലബൈ' വാദത്തിനു കുറ്റപത്രത്തില്‍ തന്നെ പാഠഭേദം ഒരുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതിഭാഗം 'ആലബൈ' വാദം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ തെളിവുനിയമത്തിലെ 11-ാം വകുപ്പ് അനുസരിച്ചു പ്രതിക്കു നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ആലബൈ. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന രീതിയാണിത്.

  നീക്കം കുറ്റപത്രം സമർപ്പിക്കാനിരിക്കെ

  നീക്കം കുറ്റപത്രം സമർപ്പിക്കാനിരിക്കെ

  നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനിരിക്കെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ നീക്കം.

  English summary
  Stabbed himself with false evidence, Dileep demanded a CBI enguiry

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്