കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ആവശ്യം പ്രദേശവാസികള്‍ക്ക് രോഗം പടര്‍ത്തി കെഎസ്ആര്‍ടിസി ഡിപ്പോ

  • Posted By:
Subscribe to Oneindia Malayalam

വടകര: താഴെഅങ്ങാടി മലബ്ബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഡിപ്പോ പ്രദേശവാസികള്‍ക്ക് ദുരിതം സൃഷ്ടിക്കുകയാണെന്ന് പരാതി. ഒരു നാടിന്റെ വികസനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് അധികാരി വര്‍ഗ്ഗങ്ങള്‍.

busstand

എന്നാല്‍ വടകര നഗരസഭയിലെ മൂന്നിലൊരു വിഭാഗം തിങ്ങി താമസിക്കുന്ന താഴെഅങ്ങാടിക്കാര്‍ക്ക് അധികാരികളുടെ ശാപങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണോ എന്ന് സംശയോ തോന്നുന്ന രീതിയിലാണ് ഡിപ്പോയുടെ പ്രവര്‍ത്തനം.ഇടുങ്ങിയ റോഡികളിലൂടെയുള്ള കെഎസ്ആര്‍ടിസിയുടെ ബസുകളുടെ യാത്ര ഏറെ ദുഷ്‌കരമായിരിക്കുന്നതിന് പുറമെയാണ് ഡിപ്പോയിലെ മാലിന്യവും, നിലം കോണ്‍ക്രീറ്റ് ചെയ്യാത്തതിലുള്ള പൊടിപടലങ്ങളും പ്രദേശത്ത് വന്‍ തോതിലുള്ള പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നത്.ഡിപ്പോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ വന്ന എതിര്‍പ്പിനെ അവഗണിച്ച് കൊണ്ടാണ് അധികാരികള്‍ സ്ഥലം നല്‍കിയതും നിര്‍മ്മാണം തുടങ്ങിയതും. പ്രദേശത്തുകാര്‍ വളരെ നല്ലരീതിയില്‍ കളിസ്ഥലമായി
ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഡിപ്പോയ്ക്കായി വിട്ടു നല്‍കിയത്. ഡിപ്പോ
നിര്‍മ്മാണം കഴിഞ്ഞ് പ്രവര്‍ത്തന തുടങ്ങിയ മുതല്‍ അഴിമതി, മാലിന്യ. ഗതാഗത
കുരുക്ക് തുടങ്ങിയ പ്രശ്‌നങ്ങളാണ് ആരംഭിച്ചത്.

ഈ വിഷയങ്ങള്‍ പല തവണ സ്ഥലം
എംഎല്‍എ അടക്കമുള്ള അധികൃതര്‍ക്ക് മുന്നില്‍ നിരത്തിയിട്ടും
പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡിപ്പോ
പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിലം കോണ്‍ക്രീറ്റ് ചെയ്യാത്തത് മൂലം
മാലിന്യം കുമിഞ്ഞ് കൂടി ഇവിടത്തെ ജോലിക്കാരും പ്രദേശവാസികളും ഏറെ
പ്രയാസപ്പെടുകയാണ്. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ
പകര്‍ച്ചാവ്യാധികള്‍ പടര്‍ന്ന പിടിക്കുന്ന ഈ സാഹചര്യത്തില്‍ മാലിന്യം
നീക്കം ചെയ്യാതെ നില നിര്‍ത്തുന്നത് ഏറെ ആശങ്കയുണ്ടാക്കുകയാണ്.

ബസിനായി ഉപയോഗിക്കുന്ന ഗ്രീസ്, ഓയില്‍, തുടങ്ങിയ പല വിധ മാലിന്യങ്ങളും കുന്നു കൂടിയിരിക്കുകയാണ് ഇവിടെ. ബസ് പാര്‍ക്ക് ചെയ്ത് പുറത്തേക്കിറങ്ങിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഡിപ്പോയിലുള്ളതെന്നാണ് ഡിപ്പോ ജോലിക്കാര്‍ പറയുന്നത്.

ഡിപോയിലേക്ക് ബസുകള്‍ കയറിയിറങ്ങുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങളാണ് നിലവിലെ പ്രശ്‌നം രൂക്ഷമാക്കുന്നത്.നിലത്ത് ചെമ്മണ്ണ്
മാത്രം ഇട്ടതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വന്‍ തോതിലുള്ള
പൊടിയാണ് രൂപപ്പെടുന്നത്. ഇത് ആസ്തമ പോലുള്ള രോഗങ്ങള്‍ക്ക്
കാരണമാകുകയാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ദിവസേന 30 ഓളം
ബുകളാണ് ഇവിടേക്ക് വരികയും പോവുകയും ചെയ്യുന്നത്. ഇത്തരം ഗുരുതരമായ
പ്രശ്‌നങ്ങള്‍ പല തവണ ജനപ്രതിനിധികള്‍ക്ക് മുന്നില്‍
അവതരിപ്പിച്ചെങ്കിലും ആരും തന്നെ തിരിഞ്ഞ് നോക്കുന്നില്ലെന്നും വ്യാപക
പരാതിയുണ്ട്. പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍
അടിയന്തിക നടപടി കൈകൊണ്ടില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം
സംഘടിപ്പിക്കുമെന്ന് ഐഎന്‍എല്‍ വടകര ടൗണ്‍ കമ്മിറ്റി പ്രസ്താവനയിലൂടെ
അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
stagnant water in ksrtc depo parking yard spreads diseases

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്