ബജറ്റില്‍ കൊടുവള്ളിക്ക് കൈനിറയെ കിട്ടിയെന്ന് എംഎല്‍എ; ബൈപ്പാസിന് 50 കോടി

  • Posted By: Desk
Subscribe to Oneindia Malayalam

കൊടുവള്ളി: സംസ്ഥാന ബജറ്റില്‍ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ 36 പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ. കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയ്ക്കാണ് മുഖ്യമായും പരിഗണന ലഭിച്ചത്. കൊടുവള്ളി ബൈപ്പാസിന് 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തച്ചംപൊയില്‍ ഈര്‍പ്പോണ റോഡിന് അഞ്ചു കോടി ലഭിച്ചു. താമരശേരി ചുങ്കം ബൈപ്പാസ് റോഡ് നവീകരണത്തിന് 2.7 കോടിയും കൊടുവള്ളി ടൗണ്‍ നവീകരണത്തിനും കൊടുവള്ളി പാലം അപ്രോച്ച് റോഡ് വീതി കൂട്ടുന്നതിനും നാലു കോടി രൂപ വീതവും ലഭിച്ചതായി എംഎല്‍എ അറിയിച്ചു.

 koduvalli

കാരാടി-കുടിക്കുലുമ്മാരം-അണ്ടോണ റോഡ് നവീകരണം 4.5 കോടി, കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി കെട്ടിടം 10 കോടി, കൊടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം 5 കോടി, നരിക്കുനി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ 5 കോടി, താമരശേരി ചുങ്കം മിനി ബൈപ്പാസ് 10 കോടി, വെള്ളച്ചാല്‍ തെക്കേതൊടുക പാലം 3.7 കോടി, താമരശ്ശേരി ഗവ. എല്‍പി സ്‌കൂള്‍ ഓട്ടിസം സെന്റര്‍ 2 കോടി എന്നിവയും അനുവദിച്ചിട്ടുണ്ട്. ആരാമ്പ്രം-പുള്ളിക്കോത്ത് മുക്കത്തുകടവ് പാലം 2.85 കോടി, മൂന്നാംപുഴപാലം 2.2 കോടി, കരിംകുറ്റിക്കടവ് പാലം 3 കോടി, കുരിക്കള്‍ തൊടുക പാലം ഒരു കോടി, കാപ്പാട്-തുഷാരഗിരി-അടിവാരം റോഡ് 8 കോടി, നെല്ലാങ്കണ്ടി-ആവിലോറ-കത്തറമ്മല്‍-ചോയിമഠം-ആനപ്പാറ റോഡ് 6 കോടി, നെല്ലാങ്കണ്ടി-എളേറ്റില്‍-വട്ടോളി റോഡ് 2 കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.

ജനാദ്രിയ ഫെസ്റ്റിവല്‍: ഉദ്ഘാടകയായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ്

പുതുതായി കൊടുവള്ളിയില്‍ ഗവ പോളിടെക്‌നിക് കോളെജും നരിക്കുനിയില്‍ ട്രഷറിയും അനുവദിക്കുന്ന കാര്യം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു.

English summary
State budget,koduvally got good consideration says MLA. Road,bridges and buildings got fund says karat Razak MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്