അത്രമേല്‍ സ്ത്രീ സൗഹൃദം ..ബജറ്റിനെ പുകഴ്ത്തി ശാരദകുട്ടി

  • Posted By: desk
Subscribe to Oneindia Malayalam

വനിതകളേയും സ്ത്രീത്വത്തേയും ഏറെ അംഗീകരിച്ച ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. സാഹിത്യ സൃഷ്ടികളില്‍ നിന്നുള്ള ഉദ്ധരണികള്‍ കൊണ്ട് സമ്പുഷ്ടായ ബജറ്റില്‍ സ്ത്രീ എഴുത്തുകാരുടെ സൃഷ്ടികളില്‍ നിന്നുള്ളവ മാത്രമേ ഇടംപിടിച്ചിട്ടുള്ളെന്നത് മറ്റൊരു പ്രത്യേകത. .പ്രമുഖ എഴുത്തുകാരായ സുഗതകുമാരി, പി വല്‍സല , സാറ തോമസ്, വിഎം സുഹ്‌റ, ഗ്രേസി, ഇന്ദുമേനോന്‍, ജയശ്രീ മിശ്ര, വിജയലക്ഷ്മി, കെ ആര്‍ മീര , തുടങ്ങിയവര്‍ പലഘട്ടങ്ങളിലായി മന്ത്രിയുടെ പ്രസംഗത്തില്‍ കടന്നുവന്നു.

ബജറ്റിലെ സ്ത്രീ എഴുത്തിനോടുള്ള കടപ്പാട് രേഖപ്പെടുത്തി എഴുത്തുകാരികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. സ്ത്രീകള്‍ കാലാകാലങ്ങളായി ഉന്നയിച്ചു കൊണ്ടിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ നിസ്സാരമായി കാണാതെ അവയെ പരാമര്‍ശിക്കുവാനും രേഖപ്പെടുത്തുവാനും കഴിഞ്ഞത് അവരെ അദൃശ്യവത്കരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് താന്‍ കാണുന്നതെന്ന് ശാരദക്കുട്ടി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഞങ്ങള്‍ക്ക് കിട്ടിയ അംഗീകാരം

ഞങ്ങള്‍ക്ക് കിട്ടിയ അംഗീകാരം

പെൺ സാഹിത്യം ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവും ബൗദ്ധികവുമായ ഇടപെടലായിരുന്നു എന്നതിനു കിട്ടിയ അംഗീകാരം.അതിനെ ഞാൻ വിലമതിക്കുന്നു.. ബജറ്റിനോളം സാമ്പത്തിക പ്രശ്നങ്ങളോളം തന്നെ.. ബ്രിട്ടീഷ് രാജകുമാരന്റെ പട്ടും വളയും വാങ്ങിയതിനെ വിമർശിച്ചവരോട് മഹാകവി കുമാരനാശാൻ പറഞ്ഞ മറുപടി, അതേ എനിക്കും പറയാനുള്ളു. എനിക്കു കിട്ടുന്ന ഏതംഗീകാരവും അവഗണിക്കപ്പെടുന്ന എന്റെ സമുദായത്തിനു കിട്ടുന്ന അംഗീകാരമാണ്. അതിനാൽ ഞാനിത് സ്വീകരിക്കുന്നു ശാരദക്കുട്ടി കുറിച്ചു

ബിലു സിയുടെ 'പുലപങ്ക്'

ബിലു സിയുടെ 'പുലപങ്ക്'

പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ വിഭാഗത്തെ പറ്റിയ പറയുമ്പോഴായിരുന്നു ബിലു സിയുടെ പുലപങ്ക് ​എന്ന കവിതയെ കുറിച്ച് പരാമര്‍ശിച്ചത്. സഞ്ചാര സാഹിത്യകാരിയായ കെ എ ബീനയുടെ പേര് ഉള്‍പ്പെടെ വിനോദ സഞ്ചാരമേഖലയില്‍ പ്രതിപാദിച്ചു കണ്ടത് തന്നെ വളരെ സന്തോഷപ്പെടുത്തുന്നതാണെന്ന് അവര്‍ പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡോണ മയൂര

ഡോണ മയൂര

പരമ്പരാഗത മേഖയുടെ തൊഴില്‍ ധൈന്യതയെ കുറിച്ച് പറയാനായിരുന്നു ഞങ്ങളുടെ ആണുങ്ങളും പെണ്ണുങ്ങളും എന്ന ഡോണ മയൂരയുടെ സൃഷിടിയില്‍ നിന്ന് വാക്കുകള്‍ കടമെടുത്തത്.ഒരു ചരിത്രപരമായ രേഖയില്‍ ഇടംപിടിച്ചതിന്‍റെ സന്തോഷം മറച്ച് വെയ്ക്കാനാകുന്നില്ലെന്നായിരുന്ന ഡോണ മയൂര ഇതിനോട് പ്രതികരിച്ചത്.

കൃഷിമേഖലയ്ക്കായി ധന്യയുടെ വരികള്‍

കൃഷിമേഖലയ്ക്കായി ധന്യയുടെ വരികള്‍

കൃഷിമേഖലയുടെ പ്രധാന്യത്തെ കുറിച്ചും കര്‍ശകരുടെ പ്രശ്നങ്ങളെ കുറിച്ചും ആമുഖമായി സംസാരിക്കാനാണ് ധന്യ എംഡിയുടെ ഞങ്ങളുടെ ആണുങ്ങളും പെണ്ണുങ്ങളും എന്ന കഥയിലെ ചെറുഭാഗം തോമസ് ഐസക് ഉപയോഗിച്ചത്. ഒരു ദളിത് സ്ത്രീപക്ശഷ കാഴ്ചപ്പാടില്‍ ആണ് അവതരിപ്പിക്കപ്പെട്ടെന്നത് സന്തോഷപ്പെടുത്തുന്നെന്ന് അവര്‍ പ്രതികരിച്ചു.

വിദ്യാഭ്യാസത്തിന് ഇന്ദു മേനോന്‍

വിദ്യാഭ്യാസത്തിന് ഇന്ദു മേനോന്‍

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും മറ്റും വിശദീകരിക്കുന്നതിനാണ് ഇന്ദു മേനോന്‍റെ കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം എന്ന പുസ്തകത്തിലെ വരികള്‍ കടമെടുത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മൂലം ദുരിതം നിറഞ്ഞ പേങ്ങാടിലെ തന്‍റെ ബിടിഎംഎ സ്കൂളിന്‍റെ അവസ്ഥയും ദുരിതപൂര്‍ണമായിരുന്നെന്നും എന്നാല്‍ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ തന്‍റെ സ്കൂള്‍ ചെലുത്തിയ പങ്ക് ചെറുതല്ലെന്നും അവര്‍ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

English summary
issac celebrates women writing in budget.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്