മന്ത്രിസഭാ വാര്‍ഷികം: സാംസ്‌കാരിക പരിപാടികള്‍ക്കൊരുങ്ങി ഇടുക്കി

  • Posted By: Desk
Subscribe to Oneindia Malayalam

ഇടുക്കി:സംസഥാന സര്‍ക്കാരിന്റെ മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികം വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.വൈദ്യുതിമന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് വാര്‍ഷിക പരിപ്പാടികള്‍ നടത്തുന്നതിനെക്കുറിച്ച് വിലയിരുത്തിയത്. സംസ്ഥാനസര്‍ക്കാര്‍ നടത്തിയിട്ടുള്ള രണ്ടു വര്‍ഷങ്ങളുടെ വികസ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വാര്‍ഷിക പരിപാടിയാണ് ജില്ലയില്‍ നടക്കുക.

 idukkimmmani-


വികസന ക്ഷേമരംഗങ്ങളില്‍ പൂര്‍ത്തിയായ പദ്ധതികളുടെ സമര്‍പ്പണവും പുതിയ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും മെയ് ഒന്നു മുതല്‍ 31വരെയുള്ള കാലയളവില്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശന വിപണനമേള, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ വാര്‍ഷി ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.

സാംസകാരിക പരിപാടികള്‍ ജില്ലയുടെ പ്രധാനകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാകും നടത്തുക.അടിമാലി,കട്ടപ്പന,നെടുംകണ്ടം,ചെറുതോണി എന്നിവടങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ ആലോചിക്കുന്നതായും മന്ത്രി എം എം മണി പറഞ്ഞു.യോഗത്തില്‍ എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി.സന്തോഷ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
state government anniversary; idukki set to celebrate annual day

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്