Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രന് പിന്നാലെ ശശികലയെ തളയ്ക്കാന്‍ നീക്കം; സര്‍ക്കാര്‍ കോടതിയിലേക്ക്, വര്‍ഗീയ പ്രചാരണം

Recommended Video

cmsvideo
    സുരേന്ദ്രന് പിന്നാലെ ശശികലയെയും തളയ്ക്കാന്‍ നീക്കം | Oneindia Malayalam

    തിരുവനന്തപുരം: ശബരിമലയിലെത്തിയ സ്ത്രീയെ തടഞ്ഞ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടു. ഒട്ടേറെ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തിരുന്നെങ്കിലും ജാമ്യം നല്‍കിവിട്ടയച്ചു.

    എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ശശികലയുടെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ്. ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിവരങ്ങള്‍ ഇങ്ങനെ....

    സ്ത്രീകളെ കയറ്റണമെന്ന് വാശിയില്ല

    സ്ത്രീകളെ കയറ്റണമെന്ന് വാശിയില്ല

    ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് വാശിയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെയുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ കയറിയേനെയെന്നും മന്ത്രി തുറന്നടിച്ചു.

    ശശികലക്കെതിരെ കോടതിയിലേക്ക്

    ശശികലക്കെതിരെ കോടതിയിലേക്ക്

    വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ് ശശികല. അവര്‍ക്കെതിരെ കോടതിയെ സമീപിക്കും. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നാണ് ശശികല പ്രസംഗിക്കുന്നത്. വര്‍ഗീയത പ്രസംഗിക്കുന്ന അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

    ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടം

    ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടം

    ശബരിമല വിഷയത്തില്‍ സങ്കുചിത താല്‍പ്പര്യങ്ങളാണ് പലര്‍ക്കുമുള്ളത്. അവിടെ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ശബരിമലയെ കലാപ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വല്‍സന്‍ തില്ലങ്കേരി അടക്കമുള്ള സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ്, അല്ലാത്ത ഭക്ത ജനങ്ങളെ ലക്ഷ്യമിട്ടല്ല സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും കടകംപള്ളി പറഞ്ഞു.

    തന്ത്രി ദേവസ്വം ജീവനക്കാരന്‍

    തന്ത്രി ദേവസ്വം ജീവനക്കാരന്‍

    തന്ത്രി സര്‍ക്കാരിന്റെ കീഴിലുള്ള വ്യക്തിയല്ല. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ജീവനക്കാരനാണ്. സാവകാശ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡ് സ്വന്തമായിട്ടാണ് തീരുമാനം എടുത്തത്.ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന മുന്‍ നിലപാടില്‍ രാജഗോപാല്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും കടകംപള്ളി ചോദിച്ചു.

     തിരഞ്ഞെടുപ്പും കുറച്ചുവോട്ടും

    തിരഞ്ഞെടുപ്പും കുറച്ചുവോട്ടും

    തിരഞ്ഞെടുപ്പും കുറച്ചുവോട്ടും കിട്ടാന്‍ വേണ്ടിയാണ് ചിലര്‍ വിഷയം കത്തിക്കുന്നത്. സര്‍ക്കാരിന് ഇക്കാര്യം അറിയാം. കോണ്‍ഗ്രസ് ബിജെപിയുടെ കെണിയില്‍പ്പെടുകയാണ് ചെയ്തത്. പ്രഖ്യാപിത നിലപാട് കോണ്‍ഗ്രസ് മറന്നു. ഇനിയെങ്കിലും നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും കടകംപള്ളി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+