Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണ്‍ മാനദണ്ഡം പുതുക്കി സർക്കാർ, ചെറിയ പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാകാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൡ ആണ് സര്‍ക്കാര്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചിയിക്കുന്ന മാനദണ്ഡങ്ങള്‍ മാറും. ഇനി മുതല്‍ ചെറിയ പ്രദേശത്തെ പോലും രോഗവ്യാപനത്തിന്റെ തോത് പ്രകാരം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാന്‍ സാധിക്കും.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നത് പ്രദേശമാകണമെന്നുമില്ല. കുടുംബങ്ങളെ പോലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാനാവും. കൊവിഡ് വ്യാപനം സംഭവിക്കുകയാണ് എങ്കില്‍ പത്തിലധികം ആളുകള്‍ ഉളള കുടുംബത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് സര്‍ക്കാര്‍ പുറത്ത് വിട്ട പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു പ്രദേശത്തെ നൂറ് പേരില്‍ അഞ്ച് പേര്‍ കൊവിഡ് പോസിറ്റീവ് ആവുകയാണ് എങ്കില്‍ ആ മേഖലയിലെ വീടുകളും സ്ഥാപനങ്ങളും അടക്കം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന്റെ പരിധിയിലാവും. ഒരു ദിവസം നൂറ് മീറ്റര്‍ പരിധിയില്‍ 5ല്‍ താഴെ കേസുകള്‍ ആണെങ്കിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനിക്കുന്നതില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാവുന്നതാണ് എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു..

covid

സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം മാര്‍ക്കറ്റ്, ഹാര്‍ബര്‍, മാള്‍, തെരുവ്, ഫിഷിംഗ് വില്ലേജ്, ഫാക്ടറി, ഓഫീസ്, ഐടി കമ്പനി, വര്‍ക്ക്‌ഷോപ്പ്, ഫ്‌ളാറ്റ് അടക്കമുളളവയെല്ലാം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന്റെ പരിധിയില്‍ വരാം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക ഒരാഴ്ചത്തേക്ക് ആയിരിക്കും. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൊവിഡ് നിയന്ത്രണത്തിനായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ് ഏര്‍പ്പെടുത്തുക.

സംസ്ഥാനത്ത് നിലവില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡ് അടിസ്ഥാനത്തിലാണ്. ഇതിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. എത്ര ചെറിയ പ്രദേശം ആണെങ്കിലും രോഗവ്യാപനം ഉണ്ടെങ്കില്‍ അത് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 100 മീറ്റര്‍ പരിധി കണക്കാക്കുമ്പോള്‍ റോഡിന്റെ ഇരുവശവും കണക്കിലെടുക്കും. നേരത്തെ റോഡിന്റെ ഒരു വശത്ത് മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വിമര്‍ശന വിധേയമായിരുന്നു. ശക്തമായ പോലീസ് നിയന്ത്രണം ആയിരിക്കും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തുക. ഇവിടങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ്.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി.ചികിത്സയിലായിരുന്ന 20,723 പേര്‍ രോഗമുക്തി നേടി. 1,76,518 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,36,318 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി കെ സുരേന്ദ്രൻ, താരത്തിന്റെ വീട്ടിൽ നിന്നുളള ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+