കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നു, ജൂണ്‍ 9 വരെ നീട്ടാൻ ഉന്നതതല യോഗത്തില്‍ തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നു. ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് ഉന്നതതല യോഗത്തില്‍ തീരുമാനം. അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. മെയ് 9ന് സംസ്ഥാനത്ത് ആരംഭിച്ച ലോക്ക്ഡൗണ്‍ ഒരു തവണ നീട്ടിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നത് ആശ്വാസമാണ്.

Recommended Video

cmsvideo
സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് പത്ത് ദിവസത്തേക്ക് കൂടെ നിയന്ത്രണം നീട്ടാനുളള തീരുമാനം. കൂടുതല്‍ ഇളവുകള്‍ ഈ ഘട്ടത്തില്‍ അനുവദിച്ചേക്കും എന്നാണ് സൂചന. മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനം. ചെറുകിട വ്യവസായ മേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കിയേക്കും. 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയേക്കുക.

cm

സ്വര്‍ണ്ണക്കടകള്‍, തുണിക്കടകള്‍, കുട്ടികളുടെ സാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍, ചെരിപ്പ് കടകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. മാത്രമല്ല ഹോം ഡെലിവെറിയും പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മദ്യശാലകള്‍ തുറക്കില്ലെങ്കിലും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനുളള അനുവാദം കള്ള് ഷാപ്പുകള്‍ക്ക് നല്‍കിയേക്കും. സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നത് വരെ ശക്തമായ നിയന്ത്രണം തുടരണം എന്നാണ് ഉന്നതതല യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

മോഡേൺ,നാടൻ വേഷങ്ങളിൽ ഒരു പോലെ തിളങ്ങി നടി നിഖിത സ്വാമി, പുതിയ ഫോട്ടോകൾ

English summary
State Government to extend Covid lockdown to 10 more days till June 9th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X