'ആര്‍എസ്എസിന്റെ തിട്ടൂരം വേണ്ട'; കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം ചെറുക്കുമെന്ന് റിയാസ്
തിരുവനന്തപുരം: കേരള ജനതയെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്ത് തോല്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തെ യു പിയും ബിഹാറും രാജസ്ഥാനും പോലെയാക്കി തീര്‍ത്ത് ആളുകളെ തമ്മിലടിപ്പിടിച്ച് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനും ആര് ശ്രമിച്ചാലും ജീവന് പോകുന്നതുവരെ പോരാടും.
അതിന് ഈ സര്‍ക്കാര്‍ തയാറാണെന്ന് റിയാസ് പറഞ്ഞു. സിലബസുകളില്‍ വര്‍ഗീയ വിഷം കുത്തിക്കയറ്റാനും സര്‍വകലാശാലകളില്‍ അനര്‍ഹരെ തിരുകിക്കയറ്റാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോുപിച്ചു. ഗവര്‍ണര്‍മാര്‍ക്ക് സ്വന്തമായി ചെയ്യാന്‍ ഒന്നുമില്ല. എന്നാല്‍ അവര്‍ക്ക് ചില കടമകള്‍ ഉണ്ടെന്ന് ഭരണഘടനാ നിര്‍മാണ സഭയില്‍ അംബേദ്കര്‍ കൃത്യമായി പറയുന്നുണ്ട്.

ആ കടമയാണോ ചില ഗവര്‍ണര്‍മാര്‍ നടത്തുന്നതെന്ന് പരിശോധിക്കണം എന്നും റിയാസ് പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത വ്യക്തിയാവണം ഗവര്‍ണര്‍ എന്നാണ് സര്‍ക്കറിയ കമീഷന് 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ ഗവര്‍ണറുടെ ചരിത്രവും രാഷ്ട്രീയ പശ്ചാത്തലവും വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല.
നിരവധി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ഏത് പാര്‍ട്ടിയിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചതെന്ന സംശയം പൊതുവില്‍ ഉണ്ടാകാം എന്നും അത് ഓരോരുത്തരും സ്വയം മനസിലാക്കി മുന്നോട്ടുപോവുന്നതാണ് നല്ലത് എന്നും അദ്ദേഹം പരിഹസിച്ചു. ആര് എസ്സിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ പോകുന്നത് എങ്ങനെയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി ആകുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
മതരാഷ്ട്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര് എസ് എസ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ആര് എസ് എസ് തലവന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത് മാധ്യമങ്ങളിലൂടെ കണ്ടതാണ് എന്നും ആര് എസ് എസിന്റെ തിട്ടൂരം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇത്തരം പദവികള്‍ ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത് എന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. അത്തരം പ്രവണതയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല.
മറ്റ് ചില സാസ്ഥാനങ്ങളിലേതിന് സമാനമായി കേരളത്തിലും സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതിനെ ഭരണഘടനാപരമായി ചെറുക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications