ദിലീപിന്റെ വിധി തീരുമാനിക്കുക രണ്ടു പേര്‍... ഇവര്‍ 'ചതിച്ചാല്‍' ജനപ്രിയന്‍ അഴിയെണ്ണും!!

 • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയാണ് ഇനി നടക്കാനിരിക്കുന്നത്. അനുബന്ധ കുറ്റപത്രം ബുധനാഴ്ച വൈകീട്ട് അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ ദിലീപിന്റെ വിധി രണ്ടു പേരുടെ മൊഴികളെ ആശ്രയിച്ചായിരിക്കും.

കേസിലെ 12 പ്രതികളില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ ചില പഴുതുകള്‍ ഇപ്പോഴും ദിലീപിന് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നുണ്ട്. കേസിന്റെ വിചാരണ വേളയില്‍ ഇവ മറികടക്കാനായില്ലെങ്കില്‍ പ്രോസിക്യൂഷന തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ പഴുതുകള്‍ മാത്രമല്ല ചില നിര്‍ണായക മൊഴികളും ദിലീപിന്റെ വിധിയെഴുതും.

 മഞ്ജുവിന്റെ മൊഴി

മഞ്ജുവിന്റെ മൊഴി

ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴിയാണ് ഇവയിലൊന്ന്. മഞ്ജുവിനെ പ്രധാന സാക്ഷിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
മഞ്ജുവുമായുള്ള വിവാഹബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ടാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി പകയുണ്ടായതെന്നും കുറ്റപത്രത്തിലുണ്ട്. നടിയോടു ദിലീപിനുണ്ടായിരുന്ന വ്യക്തിവിദ്വേഷത്തെക്കുറിച്ച് വ്യക്തമായി അറിയുന്നയാള്‍ കൂടിയാണ് മഞ്ജുവെന്നും പ്രോസിക്യൂഷന്‍ കരുതുന്നു.

മഞ്ജു എല്ലാം പറയുമോ?

മഞ്ജു എല്ലാം പറയുമോ?

ദിലീപും താനും തമ്മിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും ഇതില്‍ ആക്രമിക്കപ്പെട്ട നടിക്കു പങ്കുണ്ടോയെന്നതിനെക്കുറിച്ചുമെല്ലാം വിചാരണ സമയത്ത് മഞ്ജു വെളിപ്പെടുത്തുമോയെന്നാണ് ഇനി അറിയാനുള്ളത്. അതു കൊണ്ടു തന്നെ ഈ കേസില്‍ മഞ്ജുവിന്റെ ഈ മൊഴി ഏറെ നിര്‍ണായകമാണ്.
മഞ്ജു എല്ലാ കാര്യങ്ങളും കോടതയില്‍ വിശദമായി പറയുമെന്ന് തന്നെയാണ് പോലീസ് കരുതുന്നത്.

പരിമിതമായ കാര്യങ്ങള്‍ മാത്രം

പരിമിതമായ കാര്യങ്ങള്‍ മാത്രം

നേരത്തേ അന്വേഷണസംഘത്തിനു മുമ്പാകെ മൊഴി നല്‍കിയപ്പോള്‍ ദിലീപിനെതിരേ വളരെ പരിമിതമായ കാര്യങ്ങള്‍ മാത്രമേ മഞ്ജു വെളിപ്പെടുത്തിയിരുന്നുള്ളൂ. എന്നാല്‍ ദിലീപാവട്ടെ തന്റെ ജാമ്യാപേക്ഷയില്‍ മഞ്ജുവിനെ കടന്നാക്രമിക്കുകയായിരുന്നു. കടുത്ത ആരോപണങ്ങളാണ് ദിലീപ് ജാമ്യാപേക്ഷയല്‍ മഞ്ജുവിനെതിരേ ഉന്നയിച്ചത്.
മഞ്ജുവും എഡിജിപി ബി സന്ധ്യയും സംവിധായകനായ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് കേസെന്നും ദിലീപ് ആരോപിച്ചിരുന്നു.

പള്‍സര്‍ സുനിയുടെ മൊഴി

പള്‍സര്‍ സുനിയുടെ മൊഴി

ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് താന്‍ നടപ്പാക്കുകയായിരുന്നുവെന്നാണ് മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ അന്വേഷണസംഘത്തോട് പറഞ്ഞത്. വിചാരണ വേളയിലും സുനിസ ഈ മൊഴിയില്‍ ഉറച്ചുനിന്നാല്‍ ദിലീപിന് അതു കനത്ത തിരിച്ചടിയാവും.
സുനിയെ അറിയില്ലെന്ന നിലപാടാണ് കേസിന്റെ തുടക്കം മുതല്‍ ദിലീപ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ദിലീപും സുനിയും തമ്മില്‍ പരിചയമുണ്ടെന്നതിന്റെ പല തെളിവുകളും അന്വേഷണത്തിനിടെ പോലീസിനു ലഭിച്ചിരുന്നു. ഈ തെളിവുകള്‍ക്കൊപ്പം സുനി തന്റെ മൊഴിയിലും ഉറച്ചുനിന്നാല്‍ വിചാരണവേളയില്‍ ദിലീപിനെ പ്രതിരോധത്തിലാക്കാന്‍ പ്രോസിക്യൂഷനാവും.

പ്രധാന കുറ്റം ഗൂഡാലോചന

പ്രധാന കുറ്റം ഗൂഡാലോചന

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്നു ഗൂഡാലോചന നടത്തിയെന്നതാണ് ദിലീപിനെതിരായ പ്രധാന കുറ്റം. ഈ ഗൂഡാലോചന തെളിയിക്കുകയെന്നതാണ് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് വ്യക്തം.
കൃത്യം നടത്താനുള്ള കാരണം, കൃത്യം നടത്തിയ ശേഷമുള്ള പ്രതികളുടെ പ്രവൃത്തികള്‍ ഇവയെ തമ്മില്‍ ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചാല്‍ ദിലീപിനു കാര്യങ്ങള്‍ എതിരാവും.

cmsvideo
  ദിലീപിനെതിരെ മഞ്ജു സാക്ഷിയാകും? | Dileep Case Updation | Oneindia Malayalam
  സാക്ഷികളെ സ്വാധീനിക്കുന്നു

  സാക്ഷികളെ സ്വാധീനിക്കുന്നു

  സിനിമാ മേഖലയില്‍ നല്ല സ്വാധീനമുള്ള വ്യക്തികളിലൊരാളാണ് ദിലീപ്. ഇതിനകം ആറു സാക്ഷികളെ ദിലീപ് സ്വാധീനിച്ചു കഴിഞ്ഞെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
  പോലീസ് നേരത്തേ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചിരുന്ന ചാര്‍ളിയുടെ പിന്മാറ്റത്തിനു പിന്നിലും ദിലീപാണെന്ന് പോലീസ് പറയുന്നു. ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദിലീപിന്റെ വിദേശ യാത്രയ്ക്കു പിന്നിലും സാക്ഷികളെ സ്വാധീനിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നുണ്ട്.

  English summary
  Statement of Manju and Pulsar suni crucial for Dileep in trail

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്