വിവാഹവീട്ടില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണ്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി

  • Posted By:
Subscribe to Oneindia Malayalam

വിദ്യാനഗര്‍: വിവാഹവീട്ടില്‍ നിന്ന് മോഷണം പോയ 25,000 രൂപ വില വരുന്ന ഫോണ്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ബേക്കലിലെ കുഞ്ഞബ്ദുല്ലയുടെ ഫോണ്‍ ആണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിദ്യാനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തെക്കിലിലെ ഭാര്യ വീട്ടില്‍ നടന്ന കല്ല്യാണത്തിനിടെയാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയത്. തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

പ്രതിശ്രുതവധു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

എസ്ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സൈബര്‍ സെല്‍ പരിശോധിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് പരിശോധന നടത്തി.

robbery

പെരിയക്ക് സമീപത്തെ ഒരു കോളനിയില്‍ താമസിക്കുന്ന യുവതിയുടെ കൈവശം ഫോണ്‍ കണ്ടെത്തി. യുവതിയുടെ മാതാവ് വിവാഹവീട്ടില്‍ ജോലിക്കെത്തിയിരുന്നു. അവിടെ നിന്നാണ് ഫോണ്‍ മോഷ്ടിച്ചത്. രണ്ട് പേരെയും വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയ ഫോണ്‍ നല്‍കുമെന്ന് അറിയിച്ചതോടെ വീട്ടുകാര്‍ പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ ഇവരെ വിട്ടയക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Stolen mobile phone found

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്