കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ നിര്‍മ്മാണ നിരോധനം: കരിങ്കല്ലിന് വില ഏറുന്നു

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ജില്ലയില്‍ ചെറുകിട നിര്‍മ്മാണങ്ങള്‍ക്കുപ്പോലും എത്തിക്കുന്ന ആവശ്യവസ്തുക്കള്‍ക്ക് പൊന്നും വിലയാണ് നിലവില്‍ കൊടുക്കേണ്ടി വരുന്നത്. നിര്‍മ്മാണ നിരോധനം നില നിലക്കുന്ന ഇടുക്കിയിലെ എട്ടു വില്ലേജുകളില്‍ നിലവില്‍ പാറ ഖനനം അടക്കം നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചെറുകിട നിര്‍മ്മാണങ്ങള്‍ക്കു പോലും കല്ലും മണലും കിട്ടാനില്ലാത്ത അവസ്ഥയാണ്.കിട്ടുന്നവക്കോ ഒരു മാസം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി വിലയാണ് ഉപഭോക്താക്കള്‍ കൊടുക്കേണ്ടി വരുന്നത്.

അതേ സമയം കരിങ്കല്ലടക്കമുള്ള നിര്‍മ്മാണ സാമഗ്രിഹികള്‍ക്ക് സര്‍ക്കാര്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി സി പി ഐ രംഗത്തെത്തി. പാറമടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ആവശ്യം ഇതിനകം ശക്തമായിരിക്കുന്നു. ഇടുക്കി ജില്ലയില്‍ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയില്‍ നിര്‍മ്മാണ നിരോധനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. റോഡുകളുടേയും അറ്റക്കുറ്റ പണികള്‍ നിലച്ചിരിക്കുന്ന അവസ്ഥയാണ്.

 stone

സാധാരണക്കാരന് വീടുപണിയുന്നതിന് കല്ലും മണലും ജില്ലക്കകത്തു നിന്ന് കിട്ടാത്ത അവസ്ഥയായിതിനാല്‍ പല സാമഗ്രിഹികളും ജില്ലയ്ക്ക് പുറത്തു നിന്നുമാണ് ഇവിടേയ്ക്ക് എത്തിയ്ക്കുന്നത്. ഇതിനാണെങ്കില്‍ പൊന്നും വില നല്‍കേണ്ട അവസ്ഥയും. നിര്‍മ്മാണ സാമഗ്രഹികള്‍ ജില്ലയിലേയ്ക്ക് എത്തിയ്ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ചില ക്വാറി ഉടമകളാണ് ഇവയുടെ വില നിയന്ത്രിയ്ക്കുന്നത്. ഇവര്‍ തീരുമാനിയ്ക്കുന്ന വിലയ്ക്ക് കല്ലും മണലും വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

English summary
stone crusher in idukki is banned; stone got high prize and high demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X