കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ ആയിരത്തോളം കോഴികളെ കടിച്ചു കൊന്നു

  • By Sruthi K M
Google Oneindia Malayalam News

തൃശ്ശൂര്‍: തെരുവുനായ്ക്കളുടെ ആക്രമണം വീണ്ടും. ആയിരക്കണക്കിന് കോഴികള്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ചത്തു. തൃശ്ശൂര്‍ എടക്കളത്താണ് ക്രൂരമായ ആക്രമണം ഉണ്ടായിരിക്കുന്നത്. എടക്കളം സ്വദേശി സഹരാജന്റെ കോഴിഫാമിലേക്കാണ് കൂട്ടത്തോടെ നായ്ക്കള്‍ കാലനെ പോലെ കടന്നു ചെന്നത്.

കോഴിഫാമില്‍ മൂവായിരത്തിലധികം കോഴികള്‍ ഉണ്ടായിരുന്നു. ചത്തതില്‍ കൂടുതലും കോഴിക്കുഞ്ഞുങ്ങളാണ്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് പതിനഞ്ച് ദിവസം മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് കൂടുകളായിട്ടാണ് സഹരാജന്‍ കോഴിയെ വളര്‍ത്തിയിരുന്നത്.

bird

കൂടിന്റെ വല പൊളിച്ച് അകത്തുകയറിയാണ് തെരുവുനായ്ക്കള്‍ കോഴികളെ ആക്രമിച്ചതെന്ന് ഉടമസ്ഥന്‍ പറയുന്നു. കോഴികള്‍ നിര്‍ത്താതെ ശബ്ദം ഉയര്‍ത്തിയതു കേട്ടാണ് സഹരാജന്‍ കോഴി കൂട് ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും ആയിരക്കണക്കിന് കോഴികള്‍ ചത്തൊടുങ്ങിയിരുന്നു.

ഇതിലൂടെ 75,000 രൂപയോളം ഉടമസ്ഥന് നഷ്ടം ഉണ്ടായിട്ടുണ്ട്. എടക്കുളം ചെറിയകുളം പ്രദേശത്ത് സ്ഥിരമായി തെരുവുനായ ശല്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിലധികവും അക്രമകാരികളായ നായ്ക്കളാണ്. തെരുവുനായ ശല്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

English summary
stray dogs killed thousand of hens in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X