മുയലിന് പിന്നാലെ കാടയ്ക്കും നിരോധനം?
കോഴിക്കോട്: മുയലുകളെ കൊല്ലുന്നത് നിരോധിച്ചതിന് പിന്നാലെ കാട പക്ഷികളെയും വളര്‍ത്തുന്നതും വില്‍ക്കുന്നതും വിലക്കികൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. ഉത്തരവ് സംസ്ഥാനത്തെ ആയിരക്കണക്കിന് കാട കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാംവകുപ്പു പ്രകാരം ജാപ്പനീസ് ഇനത്തില്‍പ്പെട്ട കാടപക്ഷികളെ കൊല്ലാനോ വോട്ടയാടാനോ പാടില്ലെന്നാണ് വ്യവസ്ഥ.
നിലവിലുള്ള കാട ഫാമുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കകുയോ പുതി ലൈസന്‍സ് അനുവദിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര പരിസ്ഥി മന്ത്രാലയം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രകൃതി ശ്രീവാസ്തവ ഉത്തരവിട്ടിട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ നിയമ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൊടുന്നനെയുളള ഉത്തരവ് സംസ്ഥാനത്തെ വനം വകുപ്പിനെ വെട്ടിലാക്കിയിട്ടുണ്ട്. നിലവില്‍ കര്‍ഷകര്‍ വളര്‍ത്തിയ കാടകളെ എന്തു ചെയ്യണമെന്ന് ഉത്തരവ് പഠിച്ചശേഷം മാത്രമേ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ എന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു.
കാട മുട്ടയ്ക്കും കാടയ്ക്കും വിപണിയില്‍ ഡിന്റുള്ളതിനാല്‍ വീടുകള്‍ കേന്ദ്രീകരിച്ചും, ഫാമുകള്‍ നിര്‍മ്മിച്ചും ഒട്ടേറെ കര്‍ഷര്‍ ഈ രംഗത്ത് സജീവമാണ്. പലരും ബാങ്കുകളില്‍ നിന്നും മറ്റും ലോണെടുത്താണ് ഫാമുകള്‍ നടത്തിക്കൊണ്ടുപോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക പ്രതിസന്ധി വന്നുചേരുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications