ആളുകളെ അകറ്റിയാല്‍ വാഹനങ്ങള്‍ക്കു മേല്‍ പിടിവീഴും; മെഡിക്കല്‍ കോളെജില്‍ കര്‍ശന നിയന്ത്രണങ്ങള്‍
കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാര്‍, ആശുപത്രിയിലേക്ക് പോകുന്നവര്‍, രോഗികളെ പരിചരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് യാത്രാ സൗകര്യം നിഷേധിക്കുന്ന ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടികളെടുക്കും. പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെയുളള നിയമനടപടികള്‍ സ്വീകരിക്കുന്നതിന് വടകര, കോഴിക്കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് ഉത്തരമേഖല, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ബസുകളിലും ഓട്ടോകളിലും കയറ്റുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

കല്ല്യാണി
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിപ ബാധിച്ച് ഒരാള്‍കൂടി മരിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം ഇവിടേക്ക് ഇനി സാധാരണ കേസുകള്‍ എടുക്കില്ല. അടിയന്തര കേസുകള്‍ മാത്രമേ കൈകാര്യം ചെയ്യൂ. ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെ വാര്‍ഡുകളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. സാധാരണ പ്രസവങ്ങളും മെഡിക്കല്‍ കോളെജില്‍ എടുക്കില്ല. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്നും സൂപ്രണ്ട് അറിയിച്ചു. ഇന്നലെ നിപ ബാധിച്ച് മരിച്ച നരിപ്പറ്റ സ്വദേശി കല്ല്യാണിക്ക് മെഡിക്കല്‍ കോളെജില്‍ വച്ചാണ് പനി പടര്‍ന്നത്. നേരത്തെ മരുന്ന് അധികഡോസ് കഴിച്ചതിനാലായിരുന്നു ഇവര്‍ ചികിത്സ തേടിയെത്തിയത്.












Click it and Unblock the Notifications