കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ് ഗവ: മെഡിക്കല്‍ കോളേജ്; കാത്തിരിപ്പ് സമരം 28ന്

  • By Desk
Google Oneindia Malayalam News

ബദിയടുക്ക : കാസര്‍ഗോഡ് ഗവ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് നാല് വര്‍ഷം പൂര്‍ത്തിയായിട്ടും ആശുപത്രി കെട്ടിടത്തിന്‍റെ പണി തുടങ്ങാന്‍ വൈകിപ്പിക്കുന്നതില്‍ പ്രധിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ 28 ന് വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ മെഡിക്കല്‍ കോളേജ് പരിസരത്ത് കാത്തിരിപ്പ് സമരം നടത്തും.

ഡോ. അമാനുല്ല വടക്കാങ്ങരക്ക് കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ പാരമൗണ്ട് ലിറ്റററി അവാര്‍ഡ്
2013 നവംബര്‍ 30 ന് അന്നത്തെ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളേജിന്‍റെ അക്കാഡമിക്ക് ബ്ലോക്കിന്‍റെ പണി പൂര്‍ത്തിയായി വരികയാണ്. പക്ഷേ അതേ സമയത്ത് തന്നെ ടെന്‍ഡര്‍ ചെയ്ത 68 കോടി രൂപയുടെ ആശുപത്രി കെട്ടിടത്തിന്‍റെ ടെന്‍ഡര്‍ സാങ്കേതികത്വം പറഞ്ഞ് നീട്ടി കൊണ്ട് പോവുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനകം പ്രഖ്യാപിച്ച മഞ്ചേരി, പാലക്കാട് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കാസറഗോഡ് മാത്രമാണ് കോളേജിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാത്തത്.. ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ രോഗികളുള്ള പ്രദേശമാണിത്. ഒരു ഭാഗത്ത് സ്ങ്കേതികത്വം പറഞ്ഞ് മെഡിക്കല്‍ കേളേജ് മാറ്റി സ്ഥാപിക്കാനുള്ള ഗൂഢ നീക്കം നടത്തുകയാണ്. മറുഭാഗത്ത് മംഗലാപുരം ലോബി മെഡിക്കല്‍ കോളേജിനെതിരെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

strike

ആയതിനാല്‍ ആശുപത്രി കെട്ടിടത്തിന്‍റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പണി ആരംഭിക്കണമെന്നും മെഡിക്കല്‍ കോളേജ് ഇവിടെ നിന്നും മാറ്റാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 28 ന് ചെവ്വാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ മെഡിക്കല്‍ കോളേജ് പരിസരത്ത് കാത്തിരിക്ക് സമരം നടത്തുകയാണ്. സമരം ഫലം കണ്ടില്ലെങ്കില്‍ ജനുവരി 30 മുതല്‍ അനിശ്ചിത കാല സമരം നടത്താനും തീരുമാനിച്ചു. സമരത്തില്‍ എല്ലാ നാട്ടുകാരും സംബന്ധിക്കണമെന്ന് സമര സമിതി ഭാരവാഹികള്‍ അഭ്യര്‍ത്തിച്ചു.

English summary
Strike on Govt: Medical college Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X