Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലാ സമ്മേളനങ്ങളില്‍ വാക്‌പോര്; സിപിഐ സിപിഎം തര്‍ക്കം രൂക്ഷമാകുന്നു

കൊല്ലം: സിപിഎം സിപിഐ ജില്ലാ സമ്മേളനങ്ങള്‍ പുരോഗമിക്കവെ ഇരു പാര്‍ട്ടികളും പരസ്പരം വാക്‌പോര് നടത്തുന്നത് നേതൃത്വത്തിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. സിപിഐയുടെ മിക്ക ജില്ലാ സമ്മേളനങ്ങളും സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.

സിപിഎം സമ്മേളനങ്ങളിലാകട്ടെ സിപിഐ മന്ത്രിമാര്‍ക്കെതിരെയും നിലപാടുകള്‍ക്കെതിരെയുമാണ് വിമര്‍ശനം. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഒരുപടികൂടി കടന്ന് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം ഉയര്‍ന്നതോടെ വാക്‌പോര് പുതിയ തലത്തിലേക്കെത്തുകയാണ്. മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ ഇടപെടാത്തത് ഇടതുപക്ഷത്തിന്റെ നിലനില്‍പ് അപകടത്തിലാക്കുമെന്നാണ് വിലയിരുത്തല്‍.

cpm

അധികാര പ്രമത്തതയും അപ്രമാദിത്തവും ആണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടാകുന്നത് എന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ സിപിഐ നടത്തിയ വിമര്‍ശനം സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നതാണ്. സിപിഎം ജില്ലാ നേതാക്കള്‍ ഇതിന് മറുപടി നല്‍കുമെന്നാണ് സൂചന.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് വരുന്നതിനെതിരെ സിപിഐ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഇപ്പോഴുണ്ടായ തര്‍ക്കത്തിന് പ്രധാന കാരണം. മാണി ഇടതുമുന്നണിയിലെത്തിയാല്‍ സിപിഐ മുന്നണി വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിലും പോരടിക്കുന്നത് തുടര്‍ന്നാല്‍ മുന്നണി ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+