വിദ്യാര്‍ഥിനിയെ കാണാതായ കേസില്‍ നേതാക്കള്‍ ഇടപെട്ടു; അന്വേഷണം കര്‍ണാടകയിലേക്ക്, അജ്ഞാതകോള്‍
പത്തനംതിട്ട: കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥി ജസ്‌ന മരിയയെ കാണാതായിട്ട് 10 ദിവസം പിന്നിട്ടു. അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെങ്കിലും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. അതിനിടെ ജസ്‌നയുടെ സഹോദരിയുടെ മൊബൈലിലേക്ക് രണ്ടുതവണ അജ്ഞാത കോള്‍ വന്നത് സംബന്ധിച്ച് അന്വേഷണം ശക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേസില്‍ ഇടപെട്ടിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തില്‍ സഹകരണം തേടുമെന്ന് ഉമ്മന്‍ ചാണ്ടി ജസ്‌നിയുടെ വീട്ടുകാരെ കണ്ടശേഷം അറിയിച്ചു.

ബെംഗളൂരുവില്‍ നിന്നാണ് രണ്ട് തവണ അജ്ഞാത കോള്‍ വന്നതെന്ന് കരുതുന്നു. നമ്പറിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രണ്ടു തവണ വിളിച്ച വ്യക്തി ഒന്നും മിണ്ടിയില്ല. ഇക്കാര്യം ജസ്‌നയുടെ വീട്ടുകാര്‍ ഉടന്‍ പോലീസിനെ അറിയിച്ചു. പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. ബെംഗളൂരുവില്‍ നിന്നാണ് കോള്‍ വന്നതെന്ന സംശയം നിലനില്‍ക്കുന്നതിനാലാണ് കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സഹകരണം തേടുമെന്ന് ഉമ്മന്‍ ചാണ്ടി പറയാന്‍ കാരണം. പിസി ജോര്‍ജ് എംഎല്‍എ, ആന്റോആന്റണി എംപി എന്നിവരും ജസ്‌നയുടെ വീട്ടിലെത്തി. അന്വേഷണ സംഘത്തില്‍ കോട്ടയം പോലീസിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ 22നാണ് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ജസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. മുക്കൂട്ടുത്തറ ജങ്ഷനില്‍ ജസ്‌ന ഓട്ടോയിറങ്ങുന്നത് കണ്ടവരുണ്ട. പിന്നീട് വിദ്യാര്‍ഥിനിയെ കാണാതാകുകയായിരുന്നു. ബന്ധുവീട്ടില്‍ എത്തിയിട്ടില്ല. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം തിരഞ്ഞു. പിതാവ് ജോലിക്ക് പോയ ശേഷമാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. ജെസ്‌നയുടെ തൊട്ടുമുമ്പായി സഹോദരങ്ങളും കോളജിലേക്ക് പോയിരുന്നു. അമ്മായിയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് അയല്‍വാസികളോടും ഓട്ടോഡ്രൈവറോടും വിദ്യാര്‍ഥി പറഞ്ഞിരുന്നു. പക്ഷേ, ടൗണിലെത്തിയ ശേഷം ജസ്‌നയെ കണ്ടവരില്ല.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. കുട്ടിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റ് പോലീസ് വിശദമായ പരിശോധിച്ചു. അധികം പേരുടെ നമ്പറുകള്‍ അതിലില്ല. പഠനസാമഗ്രികളും പരിശോധിച്ചു. സഹപാഠികളോട് പോലീസ് ജസ്‌നയുടെ സ്വഭാവവും മറ്റും ചോദിച്ചറിഞ്ഞു. സംഭവ ദിവസം ജസ്‌നയെ കണ്ടവരുടെ മൊഴിയെല്ലാം രേഖപ്പെടുത്തി. ജസ്‌നക്ക് പുരുഷ സുഹൃത്തുക്കളും പ്രണയവുമൊന്നുമില്ലെന്ന് വീട്ടുകാര്‍ പറയുന്നു. മൊബൈല്‍ ഉള്‍പ്പെടെയുള്ളവ വീട്ടില്‍ വച്ചാണ് ജസ്‌ന പോയത്.












Click it and Unblock the Notifications