കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പ് കേസ്; വിദ്യാര്‍ത്ഥികളുടെ മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍

  • By Gokul
Google Oneindia Malayalam News

കോട്ടയം: വാട്‌സ് ആപ്പിലൂടെ വിദ്യാര്‍ത്ഥിനിയുടെ ചിത്രം പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത സഹപാഠിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പാമ്പാടിയിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സ്‌കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ ഒരു വിദ്യാര്‍ത്ഥിനിയും ആണ്‍കുട്ടിയും നില്‍ക്കുന്ന ഫോട്ടോയാണ് അശ്ലീല കമന്റുകളോടെ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. സംഭവം ശ്രദ്ധയിപ്പെട്ട ഒരു സഹപാഠി ഇതിനെ ചോദ്യം ചെയ്തതോടെ പത്തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ചോദ്യം ചെയ്തയാളെ മൂത്രപ്പുരയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം.

kottayam-map

പെണ്‍കുട്ടിയുടെയും മര്‍ദ്ദമേറ്റ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്തത്. അതിനിടെ എസ്‌ഐ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉണ്ടായിരുന്നു. കേസ് ചാര്‍ജ് ചെയ്യാതെ ചര്‍ച്ച ചെയ്തു പരിഹരിക്കാനായിരുന്നു ശ്രമം. എന്നാല്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ അതിനു സമ്മതിച്ചില്ല.

സ്‌കൂള്‍ കോമ്പൗണ്ടില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ മദ്യ കുപ്പികളും പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണില്‍ നിന്നും അശ്ലീല ചിത്രങ്ങളും കണ്ടെത്തി. സ്‌കൂളിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് പോലീസ് പറയുന്നു.

English summary
Student picture in Whatsapp; Pampady police register case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X