റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; 3 പെണ്‍കുട്ടികള്‍ അടക്കം 6 പേര്‍ അറസ്റ്റില്‍
കോഴിക്കോട്: റാഗിങ്ങിനെ തുടര്‍ന്ന് വടകര എംഎച്ച്ഇഎസ് കോളജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. ഇതേ കോളേജിലെ വിദ്യാര്‍ത്ഥികളായ അദ്രാസ്, അജ്‌നാസ്, മുഹസിന്‍, സുമയ്യ, ഹര്‍ഷിത, ഷമീഹ എന്നിവരാണ് അറസ്റ്റിലായത്. കോളജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനി തോടന്നൂര്‍ സ്വദേശി തയ്യുള്ളതില്‍ ഹസ്‌നാസ് (19) ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.
മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നുകാട്ടി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. കോളേജില്‍ നിന്നും കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടി കുളിമുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പേരു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ തര്‍ക്കമുണ്ടായതെന്നാണ് വിവരം.

പെണ്‍കുട്ടി റാഗിങ്ങിനിരയായതായി വ്യക്തമായിട്ടും കോളജ് അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. റാഗിങ് നടന്നാല്‍ ഉടനെ വിവരം കോളജില്‍നിന്നു തന്നെ പൊലീസിനെ അറിയിക്കണമെന്നാണു ചട്ടം.
ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. അസ്‌നാസിനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അപമാനിക്കാന്‍ ശ്രമിച്ചതായി സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം റാഗിങ് നടന്നിട്ടില്ലെന്നാണ് കോളേജ് മാനേജ്‌മെന്റ് ആദ്യം പറഞ്ഞിരുന്നത്.












Click it and Unblock the Notifications