അന്ധരുടെ അകക്കണ്ണ് കാണാൻ സ്‌കൂള്‍ വിദ്യാര്‍ഥികളെത്തി

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: കൊണ്ടോട്ടി പുളിക്കല്‍ എബിലിറ്റി സ്‌കൂളിലെ അന്ധരും ബധിരരുമായ കുട്ടികള്‍ക്കൊപ്പം ഒരു അവധി ദിവസം ചെലവഴിച്ചപ്പോള്‍ പുസ്തകത്താളുകളില്‍ നിന്നും ലഭിക്കാത്ത ഒട്ടനവധി അറിവുകളും അനുഭവങ്ങളുമാണ് ഒളവട്ടൂര്‍ എച്ച്ഐഒഎച്ച്എസ് എസ്- ലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

കണ്ണിറുക്കൽ മാത്രമല്ല, വെടിയും വയ്ക്കും!!! മേജർ രവി വരെ നോട്ടമിട്ടു!!! അഡാറ് ലൗവ്വിന് അഡാറ് ട്രോളുകൾ

പാട്ടും ഡാന്‍സും വിവിധ കലാപരിപാടികളുമായി ഒരു അവധി ദിനം അംഗ പരിമിതര്‍ക്കൊപ്പമാക്കിയപ്പോള്‍ കഴിവുകളുടെ കാര്യത്തില്‍ തങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല ഇവരെന്ന തിരിച്ചറിവുമായാണ് വിദ്യാര്‍ത്ഥികള്‍ എബിലിറ്റി കാമ്പസില്‍ നിന്ന് പടിയിറങ്ങിയത്.
തങ്ങളുടെ ആംഗ്യ ഭാഷ കൂടി പഠിപ്പിച്ചാണ് ബധിരരായ കുട്ടികള്‍ വിദ്യാര്‍ത്ഥികളെ യാത്രയാക്കിയത്.

 sakkeena

ഒളവട്ടൂര്‍ യത്തീംഖാന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പ്രിസം ഓറിയന്റേഷന്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍ കേമ്പ് ഉല്‍ഘാടനം നിര്‍വഹിക്കുന്നു

ഒളവട്ടൂര്‍ യത്തീംഖാന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പ്രിസം ഓറിയന്റേഷന്‍ ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ പുളിക്കല്‍ എബിലിറ്റി സ്‌കൂള്‍ സന്ദര്‍ശിച്ചത്. എച്ച്ഐഒഎച്ച്എസ്എസ് ഒളവട്ടൂര്‍, സിഎച്ച്എംകെഎംയുപി സ്‌കൂള്‍ മുണ്ടക്കുളം, പിടിഎംഎഎംയുപി സ്‌കൂള്‍ ചെറുമുറ്റം, ഇര്‍ഷാദിയ്യ സ്‌കൂള്‍ വലിയപറമ്പ, റോസ് ലാന്റ് സ്‌കൂള്‍ ഒളവട്ടൂര്‍ എന്നീ സ്‌കൂളുകളിലെ 7, 8, 9 ക്ലാസുകളിലെ 125 കുട്ടികളാണ് കേമ്പില്‍ പങ്കെടുത്തത്.പത്ത് സെഷനുകളിലായി നടന്ന കേമ്പില്‍ സമൂഹം, പരിസ്ഥിതി, വ്യക്തിത്വം, സര്‍ഗലയം, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ പ്രമുഖര്‍ കൈകാര്യം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍ കേമ്പ് ഉല്‍ഘാടനം ചെയ്തു. കേമ്പില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കൈയ്യെഴുത്ത് മാഗസിന്‍ കവി ബാലകൃഷ്ണന്‍ ഒളവട്ടൂര്‍ പ്രകാശനം ചെയ്തു. കോഴിക്കോട് റെയില്‍വെ മാനേജര്‍ പി.മൊയ്തീന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, പുളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചീരങ്ങന്‍ മുഹമ്മദ് മാസ്റ്റര്‍,വാര്‍ഡ് മെമ്പര്‍ കെപി സുഹറ, പിടിഎ പ്രസിഡന്റ് കെകുട്ട്യാലി, മാനേജര്‍ എംകെമുഹമ്മദ്, പ്രിന്‍സിപ്പള്‍ കെ മമ്മദ് മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ സികെ മുഹമ്മദ് കുട്ടി,
സലാം ഫൈസി ഒളവട്ടൂര്‍,കാളാടന്‍ സല്‍മാന്‍, കെ അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

English summary
students came to know the life of blinds in malapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്