അവധിക്കാലമാണ്, പക്ഷേ ഞങ്ങള്‍ കൃഷി ചെയ്യും; സ്‌കൂളില്‍ മാതൃക കൃഷിത്തോട്ടമൊരുക്കി വിദ്യാര്‍ത്ഥികള്‍

  • Posted By: Desk
Subscribe to Oneindia Malayalam

രാജകുമാരി : പൊതു പരിക്ഷ കഴിഞ്ഞ കൂട്ടുകാരെല്ലാം അവധിക്കാല ആഘോഷത്തില്‍ മുഴുകുമ്പോഴും കൊടും വേനലില്‍ വിയര്‍പ്പ് ഒഴുക്കി കഠിന പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഇടുക്കി രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങളാണ് ജൈവകാര്‍ഷിക പ്രവവര്‍ത്തനത്തിലൂടെ സമൂഹത്തിനും സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും മാതൃകയായിരിക്കുന്നത്.

pachakkary

സ്‌കൂള്‍ അങ്കണത്തില്‍ തയാറാക്കിട്ടുള്ള നാലായിരത്തിലേറെ ഗ്രോബാഗുകളിലായി ബ്രോക്കോളി,കെയില്‍,സെലറി,നോക്കോള്‍,തുടങ്ങിയ വിദേശ ഇനം പച്ചക്കറികളും,മല്ലി,വഴുതന,തക്കാളി,കോളിഫ്‌ലവര്‍,കാബേജ്,ബീന്‍സ്,പയര്‍, തുടങ്ങിയ സ്വദേശ ഇനങ്ങളും അവധിക്കാലത്തും പരിപാലിക്കുന്നത്.കടുത്ത വേനലില്‍ ജലക്ഷാമം വലിയ തോതിലുള്ള ഈ മേഖലയില്‍ മഴ കുഴികള്‍ നിര്‍മ്മിച്ചും കിണര്‍ റീച്ചാര്‍ജ് ചെയ്തും മഴ വെള്ളം സംഭരിച്ചുമാണ് കാര്‍ഷിക പ്രവര്‍ത്തനത്തിനായി വിദ്യാര്‍ത്ഥികള്‍ വെള്ളം കണ്ടെത്തിയത്.

പത്തുപേരടങ്ങുന്ന അഞ്ചു ഗ്രൂപ്പുകള്‍ക്കാണ് കൃഷികളുടെ ചുമതല. മധ്യവേനലിലെ എല്ലാദിവസങ്ങളിലും തങ്ങളുടെ ഊഴം അനുസരിച്ച് സ്‌കൂളില്‍ എത്തി കൃഷിയില്‍ സജീവമായി പ്രവര്‍ത്തിച്ചു മാതൃകയാവുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. ഒന്നാം ഘട്ട വിളവെടുപ്പ് നടത്തുകയും രണ്ടാംഘട്ട കൃഷികള്‍ ആരംഭിക്കുകയും ചെയ്യ്തു സൗഹൃദത്തിന്റെയും വിദ്യാലയത്തിന്റെയും ഈ കൂട്ടായ്മ.കേരളത്തിലെ തന്നെ ഏറ്റവും മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് മധ്യവേനല്‍ അവധിയിലും സ്‌കൂള്‍തലത്തില്‍ ഇവര്‍ നടത്തുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
students dedicated their summer holidays for farming,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്