• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സുഹൃത്തുക്കളുടെ കളിയാക്കല്‍? പോലീസ് പറയുന്നത്

  • By Aami Madhu

കണ്ണൂര്‍: ചക്കരക്കല്ലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. അപ്പക്കടവ് സ്വദേശി അഞ്ജലി അശോകന്‍, തലമുണ്ട് സ്വദേശിനി ആദിത്യ സതീന്ദ്രന്‍ എന്നിവരെയായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലിയുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ഇരുവരേയും ഇക്കഴിഞ്ഞ ശനിയാഴ്ച തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കൈയ്യേറ്റ ശ്രമം; നടി നൂറിന്‍ ഷെരീഫിന് മൂക്കിന് പരിക്ക്! വീഡിയോ

സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ മരണ കാരണം എന്താണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെ ഇരുവരുടേയും മരണത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പോലീസ് വ്യക്തമാക്കി. മരണത്തില്‍ പോലീസിന്‍റെ പ്രാഥമിക നിഗമനം ഇങ്ങനെ

 ചെറുപ്പത്തിലെ സുഹൃത്തുക്കള്‍

ചെറുപ്പത്തിലെ സുഹൃത്തുക്കള്‍

ഹൈസ്കൂള്‍ തലം മുതലുള്ള സുഹൃത്തുക്കളാണ് ഇരുവരും. ചെറുപ്പം മുതല്‍ തന്നെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഇരുവരും ഇരുവീടുകളിലും സ്ഥിരം സന്ദര്‍ശിക്കാറുണ്ടായിരുന്നത്രേ. ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് മടങ്ങി വന്ന രണ്ട് പേരും അഞ്ജലിയുടെ വീടിലെത്തി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു.

 മുറി അടച്ചിരുന്നു

മുറി അടച്ചിരുന്നു

ഏറെ നേരം വാതില്‍ തുറക്കാതിരുന്നതോടെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് രണ്ട് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്തിനാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇരുവരേയും കുറിച്ച് സ്കൂളിലും നാട്ടിലുമെല്ലാം നല്ല അഭിപ്രായമാണെന്ന് പോലീസും പറയുന്നു.

 ഏറെ നാള്‍ കാത്തിരുന്നു

ഏറെ നാള്‍ കാത്തിരുന്നു

പാഠ്യേതര വിഷയങ്ങളിലും സ്കൂളിലെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെടുന്നവരായിരുന്നത്രേ ഇരുവരും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ കുട്ടികളാണത്രേ രണ്ടു പേരും. എപ്പോഴും ചിരിച്ചുകളിക്കുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്തതിന്‍റെ ഞെട്ടലിലാണ് കുടുംബം.

 പ്രാഥമിക നിഗമനം

പ്രാഥമിക നിഗമനം

ഇന്ന് വരെ കുട്ടികള്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ നിസാര കളിയാക്കലുകളാണ് ജീവനൊടുക്കിയതിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 പോസ്റ്റുമാര്‍ട്ടം

പോസ്റ്റുമാര്‍ട്ടം

കുട്ടികളെ പോസ്റ്റുമാര്‍ട്ടം ചെയ്തപ്പോള്‍ ഇരുവരും ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. ചില സഹപാഠികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംശയക്കത്തക്കതായി ഒന്നും പോലീസ് കണ്ടെത്തിയിട്ടില്ല. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്‍റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

 വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത

ഫോണില്‍ ഇരുവരും ചാറ്റിങ്ങ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് പോലീസ് പറയുന്നു. അതിനിടെ പെണ്‍കുട്ടികളുടെ മരണത്തിന്‍റെ പേരില്‍ വാട്സ് ആപില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. സൗഹൃദ ഗ്രൂപ്പുകളില്‍ നടന്ന ചാറ്റുകളെ തുടര്‍ന്നാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞതായി മനോര ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

'നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം തൽക്കാലത്തേക്ക് കയ്യിൽ വച്ചാൽ മതി';വിടി ബല്‍റാം

ജോളിയുടെ രഹസ്യം പൊളിച്ചത് മകന്‍ റോമോ; തെളിവ് നിരത്തി, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റില്‍

English summary
students suicide in kannur;this is what police says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X