യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ ക്രമക്കേട് നടന്നു
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലയളവില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ ക്രമക്കേട് നടന്നതായി മന്ത്രിസഭ ഉപസമിതി കണ്ടെത്തി. എയിഡഡ് കോളേജുകള്‍ അനുവദിക്കുന്നതില്‍ വരെ വ്യാപക അഴിമതികള്‍ നടന്നതായാണ് മന്ത്രിസഭ ഉപസമിതി കണ്ടെത്തിയിരിക്കുന്നത്.
കോളേജുകള്‍ക്ക് എയിഡഡ് പദവി നല്‍കിയിരിക്കുന്നത് ചട്ടം ലംഘിച്ചാണെന്നും സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കിയത് നിയമ വിരുദ്ധമായാണെന്നും ഉപസമിതി കണ്ടെത്തി. ആഭ്യന്തരം, ആരോഗ്യം, പൊതു വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഫയലുകളാണ് ബുധനാഴ്ച എകെ ബാലന്റെ അധ്യക്ഷതയിലുള്ള ഉപസമിതി പരിശോധിക്കുന്നത്.

ഫയലുകളിലെ ഉപസമിതിയുടെ പരിശോധനകള്‍ തുടരുകയാണ്. 2016 ജനുവരി ഒന്ന് മുതലുള്ള ഉത്തരവുകളാണ് ഉപസമിതി പരിശോദിക്കുന്നത്. നേരത്തെ യുഡിഎഫ് ഭരണത്തില്‍ റവന്യൂ വകുപ്പ് അവസാന കാലത്ത് ഇറക്കിയ ഉത്തരവുകളില്‍ ഭൂരിപക്ഷവും നിയമ ലംഘനവും ക്രമ വിരുദ്ധവുമാണെന്ന് കണ്ടെത്തിയിരുന്നു.
മുന്‍ സര്‍ക്കാറിന്റെ അവസാനകാലത്ത് പുറപ്പെടുവിച്ച 19 ഉത്തരവുകളാണ് മന്ത്രിസഭ ഉപസമിതി ബുധനാഴ്ച ചേര്‍ന്ന് യോഗത്തില്‍ പരിശോധിച്ചത്. ബധിര മൂക കോളേജുകള്‍ എയിഡഡാക്കിയതിലും ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി അനുവദിച്ചതിലും ക്രമക്കേടുകളുണ്ട്. എസ്എന്‍ഡിപി, സിഎസ്‌ഐ, പിആര്‍ഡിഎസ് എന്നീ സംഘടനകള്‍ക്ക് ചട്ട വിരുദ്ധമായി കോളേജുകള്‍ അനുവദിച്ചിട്ടുണ്ട്. അറബിക് സ്‌കൂളുകളെ കോളേജാക്കി ഉയര്‍ത്തിയ നടപടി നിയമവിധേയമല്ലെന്നും ഉപസമിതി കണ്ടെത്തി
എകെ ബാലനാണ് മന്ത്രിസഭ ഉപസമിതിയുടെ കണ്‍വീനര്‍. എകെ ബാലനെ കൂടാതെ ഡോ. തോമസ് ഐസക്ക്, വിഎസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എകെ ശശീന്ദ്രന്‍, രാമകൃഷ്ണന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതിയിലുള്ളത്.












Click it and Unblock the Notifications