കാറ്റും വെളിച്ചവും എത്തി; സര്‍ക്കാര്‍ ഖജനാവിന് ഇനി തല ഉയര്‍ത്തി നില്‍ക്കാം

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ഇവിടെ കാറ്റും വെളിച്ചവും എത്തി .സര്‍ക്കാര്‍ ഖജനാവിന് ഇനി തല ഉയര്‍ത്തി നില്‍ക്കാം. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ ഏറെക്കാലമായി ഞെരുങ്ങിക്കഴിയുകയായിരുന്ന സബ് ട്രഷറി ഇന്നു മുതല്‍ പുതിയ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി.

വിവാഹ ഘോഷയാത്രയ്ക്കിടെ അപകടം; ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 14 പേര്‍ കൊല്ലപ്പെട്ടു...

മുൻപ്, വാടകവീട്ടിലായിരുന്ന ട്രഷറി കല്ലാച്ചി ടൗണിൽ കോർട്ട് റോഡിനു സമീപത്തെ വാടകക്കെട്ടിടത്തിലേക്ക് മാറിയെങ്കിലും പെൻഷൻകാർ ഉൾപ്പെടെയുള്ളവർ ഈ കെട്ടിടത്തിലെത്തിപ്പെടാൻ ഏറെ പാടുപെട്ടിരുന്നു. നിറയെ കോവണി പടികള്‍ രണ്ടാം നില കയറി പ്രായമായവര്‍ മടുത്തിരുന്നു .

civil_station

എന്നാല്‍ പ്രതീക്ഷ നല്‍കിയ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് മാസങ്ങൾ പിന്നിട്ടെങ്കിലും സ്ട്രോങ് റൂമും ട്രാൻസ്ഫോമറും സജ്ജമാകാത്തതിനാൽ ഓഫിസുകൾ മാറിയിരുന്നില്ല. മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുന്ന ആദ്യ ഓഫിസാണ് സബ്ട്രഷറി.

ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കും!! ദൃശ്യങ്ങള്‍ക്കു പിറകിലെ സത്യമിതാണ്... എല്ലാം വ്യക്തമാക്കി ശരീഫ്

നഗരത്തില്‍ നിന്ന് അല്‍പംകൂടി ദൂരം ഉണ്ടെങ്കിലും പുതിയ ആസ്ഥാനം സബ് ട്രഷറിക്ക് നല്ല തലയെടുപ്പ് നല്‍കിയിട്ടുണ്ട് .

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sub treasury starts working in new mini civil station today onwards

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്