സുധീരന്റെ രാജിയില്‍ കോണ്‍ഗ്രസിന് ഷോക്ക്!!! സൂചന പോലും ലഭിച്ചില്ലെന്ന് നേതാക്കള്‍
രാജിവയ്ക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ വിളിച്ചതായി ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് വി എം സുധീരന്‍ രാജിവച്ചതിനെ ഞെട്ടലോടെയാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്. തങ്ങള്‍ക്കു ഇതേക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്നു നേതാക്കള്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി ഡി സതീശന്‍, വി ടി ബല്‍റാം എന്നിവരാണ് സുധീരന്റെ രാജിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്.

രാജിക്കാര്യം തന്നെ അറിയിച്ചില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആദ്യ പ്രതികരണം. മൂന്നു ദിവസം മുന്‍പ് വീട്ടില്‍ പോയി സുധീരനെ കണ്ടിരുന്നു.അന്നു രാഷ്ട്രീയമൊന്നും സംസാരിച്ചിരുന്നില്ല.അത്തരം കാര്യങ്ങള്‍ സംസാരിക്കാനുള്ള അവസ്ഥയല്ലായിരുന്നു.അന്നു രാജിവയ്ക്കുന്നതിനെക്കുറിച്ച് അദ്ദേഹം സൂചനയൊന്നും നല്‍കിയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇന്നലെ രാത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. രാജിക്കാര്യം അപ്പോള്‍ പറഞ്ഞില്ല. ചെറിയ വിശ്രമം ആവശ്യമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഉച്ചയ്ക്ക് ഒരു മണിയോടു കൂടി വിളിക്കാമെന്നും അറിയിച്ചു. പത്രസമ്മേളനത്തിന് മുമ്പാണ് രാജി വയ്ക്കുന്ന കാര്യം തന്നെ വിളിച്ച് പറഞ്ഞത്. പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ കഴിയാത്തതിനാല്‍ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. രാജിവയ്ക്കാതെ തല്‍ക്കാലം മറ്റാര്‍ക്കെങ്കിലും ചുമതല കൊടുത്താല്‍ പോരേയെന്ന് അദ്ദേഹത്തോടു ചോദിച്ചിരുന്നു. എന്നാല്‍ രാജി വയ്ക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാത്ത തീരുമാനമാണിത്. ദൗര്‍ഭാഗ്യകരമായിപ്പോയി. വളരെ പ്രയാസമുണ്ടാക്കുന്ന കാര്യം. വ്യക്തിപരമായ തീരുമാനമായതിനാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പുതിയ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

വളരെ അവിശ്വസനീയമായിട്ടുള്ള കാര്യമാണ്. സുധീരനു ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് വിശ്രമവും ആവശ്യമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞതെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തീര്‍ത്തും അപ്രതീക്ഷിതമാണ്. അങ്ങേയറ്റം നിരാശപ്പെടുത്തുന്നതുമാണ് സുധീരന്റെ രാജി പ്രഖ്യാപനം. കോഴിക്കോട്ട് വച്ചു പറ്റിയ പരിക്കില്‍ നിന്ന് അദ്ദേഹം മോചിതനായി വരികയാണ്. കുറച്ചുനാള്‍ വിശ്രമിച്ച ശേഷം പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനം ഉണ്ടായത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് സുധീരന്‍റെ രാജിക്കു കാരണമെന്ന് കരുതുന്നില്ലെന്നും ബല്‍റാം വ്യക്തമാക്കി.












Click it and Unblock the Notifications