Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരന്‍ കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കും: പിണറായി

എറണാകുളം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വിഎം സുധീരനെ നിയമിച്ചതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ കുഴപ്പതിലാകുമെന്ന് സിപിഎം സംസ്ഥാമന സെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷാ മാര്‍ച്ചിമന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് സുധീരനെ കെപിസിസി പ്രസിഡന്റാക്കുന്നതെന്ന് പിണറായി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പലപ്പോഴും വിപരീത നിലപാടുള്ളയാളാണ് വിഎം സുധീരന്‍. നിലപാടുകളാണ് പ്രശ്‌നം. പാര്‍ട്ടിക്കും സര്‍ക്കാറിനും രണ്ട് നിലപാടുകളാകുമ്പോള്‍ അത് കണ്‍ഗ്രസിനെ വിഷമ വൃത്തതില്ലാകുമെന്ന് പിണറായി പറഞ്ഞു. ഇത്തരത്തില്‍ ഭരണവും പാര്‍ട്ടിയും യോജിച്ച് പോകുമോ എന്നത് കാത്തിരുന്ന് കണ്ടറിയണമെന്ന് പിണറായി പറഞ്ഞു.

Pinarayi Vijayan

പിന്നോക്ക സമുദായത്തില്‍ നിന്ന് ഒരാള്‍ കെപിസിസി പ്രസിഡന്റായി എന്നുവച്ച് പിന്നോക്ക വിഭാഗക്കാര്‍ക്ക് അംഗീകരാമായി എന്ന് കാണേണ്ടതില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന പരിസ്ഥിതിവാദികളായ രണ്ടു പേര്‍ കെപിസിസി നേതൃത്വത്തില്‍ വന്നതോടെ മലയോര ജനതയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് ഉറപ്പായെന്ന് പിണറായി പറഞ്ഞു.

മോഡിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന കാര്യം ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ മോഡിയെ കാണാന്‍ പോയി എന്നതുകൊണ്ട് സഭ മോഡിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് കരുതേണ്ടതില്ല. മോഡി വര്‍ഗീയതയുടെ മൂര്‍ത്തീ ഭാവമാണ്. മോഡിയെ കുറിച്ച് വ്യക്തമായി പഠിച്ചതിന് ശേഷം വേണം വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം പറയാനെന്നും പിണറായി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+